Your Image Description Your Image Description

ഡൽഹി ∙ അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സർക്കാർ പരിപാടിയാക്കി മാറ്റുകയാണ് ബിജെപിയെന്നും ഭരണഘടനാ തത്വങ്ങൾക്കു വിരുദ്ധമാണിതെന്നും സിപിഎം പൊളിറ്റ്ബ്യൂറോ ചൂണ്ടിക്കാട്ടി. ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി നിരസിച്ചതു വിശദീകരിക്കുകായിരുന്നു പിബി.

മതവിശ്വാസങ്ങളെ മാനിക്കുകയും വ്യക്തികൾക്ക് അവരുടെ വിശ്വാസം പുലർത്താനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാർട്ടിനയം. പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയുമടക്കം പങ്കെടുക്കുന്ന ചടങ്ങാണിത്. രാജ്യത്തെ സർക്കാർ സംവിധാനങ്ങൾക്ക് മതപരമായ ബന്ധം പാടില്ലെന്നതും നിഷ്പക്ഷത വേണമെന്നതും ഭരണഘടനയുടെ അടിസ്ഥാന തത്വമാണ്– സിപിഎം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *