Your Image Description Your Image Description

ഡൽഹി ∙ റെയിൽവേയുടെ അമൃത് ഭാരത് പുഷ്‍പുൾ ട്രെയിൻ സർവീസ് 30നു പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിൽ ഫ്ലാഗ് ഓഫ് ചെയ്യും. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ മന്ത്രി അശ്വിനി വൈഷ്ണവ് ട്രെയിനിലെ സൗകര്യങ്ങൾ പരിശോധിച്ചു. സാധാരണ പുഷ്പുൾ ട്രെയിനുകളെ അപേക്ഷിച്ച് 17% വരെ ഉയർന്ന നിരക്കായിരിക്കും ആധുനിക സൗകര്യങ്ങളുളള ഈ നോൺ എസി ട്രെയിനുകളിലുണ്ടാവുക.

50 കിലോമീറ്ററിനുള്ളിലുള്ള യാത്രയ്ക്ക് റിസർവേഷനും മറ്റു ചാർജുകളുമില്ലാതെ 35 രൂപയായിരിക്കും നിരക്ക്. സാധാരണ മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ സെക്കൻ‍ഡ് ക്ലാസിൽ ഇപ്പോൾ ഇത് മറ്റു ചാർജുകളില്ലാതെ 30 രൂപയാണെന്ന് റെയിൽവേ വൃത്തങ്ങൾ പറഞ്ഞു. സെക്കൻഡ് ക്ലാസും സ്ലീപ്പർ ക്ലാസുമുള്ള പുഷ്പുൾ ട്രെയിനുകളുടെ പിൻവശത്തായിരിക്കും രണ്ടാമത്തെ എൻജിൻ ഘടിപ്പിക്കുക. വൈകാതെ എസി കോച്ചുകളും ഘടിപ്പിക്കും.

ഒരു വിധത്തിലുള്ള കൺസെഷൻ ടിക്കറ്റുകളും കോംപ്ലിമെന്ററി പാസുകളും അമൃത് ഭാരത് ട്രെയിനുകളിലുണ്ടാവില്ല. അടുത്ത മാസത്തോടെ ടിക്കറ്റ് ബുക്കിങ് സംവിധാനത്തിൽ അമൃത് ഭാരത് നിരക്കുകളും ഉൾപ്പെടുത്താൻ റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്. ഹൊറിസോണ്ടൽ സ്ലൈഡിങ് വിൻഡോകൾ, തറയിൽ വഴി കാണിക്കാനുള്ള ഫ്ലൂറസന്റ് ട്രിപ്പുകൾ, ആധുനിക ടോയ്‌ലറ്റുകൾ, റിസർവ്ഡ്, അൺറിസർവ്ഡ് കോച്ചുകൾക്കിടയിൽ സ്ലൈഡിങ് ഡോറുകൾ എന്നിവയൊക്കെ ഈ ട്രെയിനുകളിലുണ്ട്. ശീതീകരിച്ച ലോക്കോ പൈലറ്റ് കാബിനുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *