Home » Blog » Kerala » “അങ്ങാടിയിൽ തോറ്റതിന് (പഞ്ചായത്തിൽ) അമ്മയോട് “
IMG-20251231-WA0024

പ്രിയമുള്ളവരേ,
സമൂഹത്തിൽ ഒറ്റപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സംഘടന 31.12.25 ൽ മഞ്ഞപ്ര പഞ്ചായത്തിന് മുൻപിൽ നടത്തുന്ന സമര പ്രഹസനം ആർക്കുവേണ്ടി, എന്തിനുവേണ്ടി
31.12.2025 ബുധനാഴ്ച മഞ്ഞപ്ര പഞ്ചായത്ത് 13-ാം വാർഡ് പരിധിയിൽ വരുന്ന നരിക്കുഴിച്ചിറക്ക് സമീപം പുതുവത്സര ആഘോഷങ്ങൾ നടത്തുന്നതിനുവേണ്ടി അനുവാദം ചോദിച്ചു കൊണ്ട് 26.12.2025 ൽ രണ്ട് സംഘടനകൾ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകുകയുണ്ടായി. നിയമാനുസൃതം നോട്ടീസ് നൽകി പഞ്ചായത്ത് കമ്മിറ്റി കൂടി വിഷയം ചർച്ച ചെയ്യുന്നതിനുള്ള സമയം ഇല്ലാത്തതിനാൽ ഒരു തർക്കം ഇല്ലാതിരിക്കുന്നതിനു വേണ്ടി രണ്ട് സംഘടനകളോടും ഈ പ്രാവശ്യം പരിപാടി നടത്തുവാൻ അനുമതി നൽകുവാൻ കഴിയില്ല എന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറി സംഘടനകൾക്ക് കത്ത് നൽകുകയാണുണ്ടായത്. യഥാർത്ഥ വസ്തുത ഇതായിരിക്കെ ത്രിതല പഞ്ചായത്ത് ഭരണസമിതികളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തോറ്റ് തുന്നം പാടിയ കുട്ടി സഖാക്കൾ കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാന സർക്കാർ കേരളത്തിൽ നടപ്പിലാക്കിയ ജനദ്രോഹ നടപടികൾക്കെതിരെ മിണ്ടാതെ ഉരിയാടാതെ ഭരണത്തിൻ്റെ ശീതള ഛായയിൽ ഉണ്ടും ഉറങ്ങിയും കാരണഭൂതന് സ്തുതിപാഠൽ മാത്രമായി നടന്നവർ സംസ്ഥാന ഭരണം കൂടി നഷ്ടപ്പെടുവാൻ പോകുന്ന ഈ സാഹചര്യത്തിൽ ജനങ്ങളുടെ പേര് പറഞ്ഞ് നാട്ടിൽ ചേരിതിരിവ് സൃഷ്ടിക്കാൻ പരിശ്രമിച്ച് കാട്ടി കൂട്ടുന്ന പേക്കൂത്തുകൾ ജനങ്ങൾ മനസ്സിലാക്കി വിലയിരുത്തട്ടെ.