Home » Blog » Kerala » തദ്ധേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷർക്ക് ഐ എൻ ടി യു സി സ്വീകരണം നൽകി
IMG-20251231-WA0020

മഞ്ഞപ്ര: ഐഎൻടിയുസി ഐ മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തദ്ധേശസ്ഥാപനങ്ങളിലെ കോൺഗ്രസ് ജനപ്രതിനികൾക്ക് സ്വീകരണം നൽകി.മഞ്ഞപ്ര വടക്കുംഭാഗം ജംഗ്ഷനിൽ നടന്ന സ്വീകരണ സമ്മേളനം എഐസിസി സെക്രട്ടറി റോജി എം. ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻറ് ജോസൺ വി ആൻ്റണി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ചെറിയാൻ തോമസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജോസഫ് തോമസ് , നേതാക്കളായ രാജൻ പല്ലൂർ, സാജു കോളാട്ടുകുടി , എം.വി സെബാസ്റ്റ്യൻ, ഡേവീസ് മണവാളൻ ,പൗലോസ് പുല്ലൻ, ജോൺസൺ എലിഞ്ഞേലി, ജോഷി പടയാടൻ,ഷൈബി പാപ്പച്ചൻ, ജോയ് അറയ്ക്ക, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ടിനു മോമ്പിൻസ്, ഡി കെ.ടി ഫ് ബ്ലോക്ക് പ്രസിഡൻറ് ബിജു നെറ്റിക്കാടൻ, ജോമോൻ ഓലിയപ്പുറം,അലക്സ് ആൻ്റു,ദിനു ജോർജ്, ബൈജു കോളാട്ടുകുടി , വർഗീസ് കരിങ്ങേൻ, ജോസ് അരീക്കൽ, എം.ഇ സെബാസ്റ്റ്യൻ, ഡേവീസ് ചൂരമന,
ലാലു പുളിക്കത്തറ, ഒ.എൽ ആൻ്റണി , കെ. സോമശേഖരൻ പിള്ള എന്നിവർ
പ്രസംഗിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യ തങ്കച്ചൻ, പഞ്ചായത്ത് പ്രസിഡൻറുമായ സണ്ണി പൈനാടത്ത് ( മഞ്ഞപ്ര )ബാബു സാനി ( കറുകുറ്റി) മഞ്ഞപ്ര പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജി സാജു , ബ്ലോക്ക് പഞ്ചായത്തംഗം സിജു ഈരാളി, അംഗങ്ങളായ എൽസി സാജു ,ലീമ ബിനോയി, സുനിതലാലു, സരിത സുനിൽ ചാലാക്ക, സുഭാഷ് ബാലചന്ദ്രൻ,അയ്യമ്പുഴ ഗ്രാമ പഞ്ചായത്തംഗം ബിജു കാവുങ്ങ, പാറക്കടവ് ഗ്രാമ പഞ്ചായത്തംഗം
മേരി റാഫേൽ എന്നിവർക്കാണ് സ്വീകരണം നൽകിയത്.

ചിത്രം:ഐഎൻടിയുസി മഞ്ഞ പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കുംഭാഗം ജംഗ്ഷനിൽജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ സമ്മേളനം എ.ഐ സി സി സെക്രട്ടറി റോജി എം. ജോൺ എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു.