Home » Blog » Kerala » മീഡിയ ആന്‍ഡ് എന്റര്‍ടൈന്‍മെന്റിലെ എംബിഎയ്ക്കായി ഐഐഎം മുംബൈയും വിസ്ലിങ് വുഡ്‌സ് ഇന്റര്‍നാഷണലും ഉപദേശക സമിതി രൂപീകരിച്ചു
IMG-20251230-WA0057

കൊച്ചി: വിസ്ലിങ് വുഡ്‌സ് ഇന്റര്‍നാഷണലും (ഡബ്ല്യുഡബ്ല്യുഐ) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് മുംബൈയും (ഐഐഎം മുംബൈ) ചേര്‍ന്ന് ആരംഭിക്കുന്ന മീഡിയ & എന്റര്‍ടെയ്ന്‍മെന്റ് എംബിഎ പ്രോഗ്രാമിനായി പ്രമുഖ വ്യവസായ നേതാക്കളടങ്ങുന്ന ഉപദേശക സമിതി രൂപീകരിച്ചു.

സിനിമ, ടെലിവിഷന്‍, ഒടിടി, സ്‌പോര്‍ട്‌സ്, ആനിമേഷന്‍, ഗെയിംസ്, സംഗീതം, ഇവന്റ്‌സ്, മീഡിയ & കമ്മ്യൂണിക്കേഷന്‍ തുടങ്ങി മീഡിയ-എന്റര്‍ടെയ്ന്‍മെന്റ് മേഖലയുടെ എല്ലാ പ്രധാന വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നതാണ് ബോര്‍ഡ്. പാഠ്യപദ്ധതി രൂപീകരണം, ഇന്‍ഡസ്ട്രി ഇന്റഗ്രേഷന്‍, തന്ത്രപരമായ ദിശ നിര്‍ണയം എന്നിവയില്‍ സമിതി നിര്‍ണായക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും.
ഇന്ത്യന്‍ മാധ്യമ-എന്റര്‍ടെയ്ന്‍മെന്റ് രംഗത്തെ മികച്ച നേതാക്കളെ ഒരുമിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ഭാവിയിലെ നേതാക്കളെ ഒരുക്കുന്ന ലോകോത്തര എംബിഎ പ്രോഗ്രാം രൂപപ്പെടുത്തുന്നതില്‍ അവരുടെ പരിചയം നിര്‍ണായകമാകുമെന്നും ഡബ്ല്യുഡബ്ല്യുഐ പ്രസിഡന്റ് മേഘ്‌ന ഘായി പുരി പറഞ്ഞു.
വ്യവസായത്തിന്റെ എല്ലാ പ്രധാന മേഖലകളെയും ഉള്‍ക്കൊള്ളുന്ന അഡ്വൈസറി ബോര്‍ഡ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിചയവും സമഗ്രമായ വ്യവസായ അവബോധവും നല്‍കുമെന്ന് ഐഐഎം മുംബൈ ഡയറക്ടര്‍ പ്രൊഫ. മനോജ് തിവാരി പറഞ്ഞു.
വെബര്‍ ഷാന്‍ഡ്‌വിക്ക് സിഇഒ ശശികാന്ത് സോമേശ്വര്‍, ബുക്ക് മൈ ഷോ സിഒഒ ആശിഷ് സക്‌സേന, ധര്‍മ്മ പ്രൊഡക്ഷന്‍സ് സിഇഒ അപൂര്‍വ മേത്ത, പ്രൊഡ്യൂസര്‍, വയാകോം18 സ്റ്റുഡിയോസ് സിഒഒ അജിത് അന്ധാരെ, മീഡിയ & എന്റര്‍ടൈന്‍മെന്റ്, ഏണസ്റ്റ് & യംഗ് പങ്കാളി ആശിഷ് ഫെര്‍വാനി, പുന്നര്‍യുഗ് ആര്‍ട്വിഷന്‍ സ്ഥാപകന്‍ ആശിഷ് കുല്‍ക്കര്‍ണി, ടേണ്‍കീ മ്യൂസിക് ആന്‍ഡ് പബ്ലിഷിംഗ് പ്രൈവറ്റ് ലിമിറ്റഡ് എംഡി അതുല്‍ ചുരമണി, നോഡ്വിന്‍ ഗെയിമിംഗ് സഹസ്ഥാപകന്‍ അക്ഷത് രതി, മാഡോക്ക് ഫിലിംസ് സ്ഥാപകന്‍ ദിനേശ് വിജന്‍, യൂണിവേഴ്‌സല്‍ മ്യൂസിക് ഗ്രൂപ്പ് ഇന്ത്യ എസ്എ, എസ്‌വിപി സ്ട്രാറ്റജി, ആഫ്രിക്ക, എം. ഈസ്റ്റ് & ഏഷ്യ ചെയര്‍മാനും സിഇഒയുമായ ദേവരാജ് സന്യാല്‍, ആമസോണ്‍ പ്രൈം വീഡിയോ എപിഎസി & എഎന്‍ഇസഡ് വിപി ഗൗരവ് ഗാന്ധി, റെഡ് ചില്ലീസ് വിഎഫ്എക്‌സ് സിഒഒ കീതന്‍ യാദവ്, ലക്ഷ്യ ഡിജിറ്റല്‍, ഇന്ത്യ സിഇഒയും കീവേഡ്‌സ് സ്റ്റുഡിയോസ് മേധാവിയുമായ മാനവേന്ദ്ര ശുകുല്‍, നസാര ടെക്‌നോളജീസ് സിഇഒയും എംഡിയുമായ നിതീഷ് മിറ്റര്‍സൈന്‍, ജിയോസ്റ്റാര്‍ സ്‌പോര്‍ട്‌സ് & ലൈവ് എക്‌സ്പീരിയന്‍സ് പ്രൊഡക്ഷന്‍ ടെക്‌നോളജി & സര്‍വീസസ് മേധാവി പ്രശാന്ത് ഖന്ന, ഗ്രീന്‍ ഗോള്‍ഡ് ആനിമേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും എംഡിയുമായ രാജീവ് ചിലാക്ക, ജെറ്റ്‌ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും എംഡിയും, ജെറ്റ്‌സിന്തസിസ് സിഇഒയുമായ രാജന്‍ നവാനി, കൊമ്മുനെ ഇന്ത്യ സ്ഥാപകന്‍ റോഷന്‍ അബ്ബാസ്, അപ്ലാസ് എന്റര്‍ടൈന്‍മെന്റ് എംഡി സമീര്‍ നായര്‍,
ഇ ഫാക്ടര്‍ എക്‌സ്പീരിയന്‍സ് സഹസ്ഥാപകനും എംഡിയുമായ സമിത് ഗാര്‍ഗ്, ഡബ്ല്യുപിപി മീഡിയ എംഡി വിനിത് കാര്‍ണിക് എന്നിവരാണ് ഉപദേശക സമിതി അംഗങ്ങള്‍.