Home » Blog » Kerala » ഓപ്പൺ എഐയിൽ ജോലി നേടാം; ശമ്പളം വർഷം അഞ്ചുകോടി
OPEN-AI-GPT

ചാറ്റ് ജിപിടി എന്ന നിർമിതബുദ്ധി (എഐ) ചാറ്റ്ബോട്ട് വികസിപ്പിച്ച ഓപ്പൺ എഐ ‘ഹെഡ് ഓഫ് പ്രിപ്പയേഡ്നസ്’ എന്ന തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഈ സ്ഥാനത്തിന് വർഷം 5,55,000 ഡോളർ (ഏകദേശം അഞ്ചുകോടി രൂപ) ശമ്പളമാണ് വാഗ്ദാനം ചെയ്യുന്നത്.

ശക്തമായ എഐ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനിടെ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളും സാമൂഹിക-സാങ്കേതിക വെല്ലുവിളികളും മുൻകൂട്ടി വിലയിരുത്തി നിയന്ത്രിക്കുന്നതായിരിക്കും ഹെഡ് ഓഫ് പ്രിപ്പയേഡ്നസിന്റെ മുഖ്യ ചുമതല. അത്യാധുനിക എഐ ടൂളുകൾ, സ്വയം പഠിക്കുകയും നിയന്ത്രണാതീതമാകുകയും ചെയ്യുമെന്ന ആശങ്കകൾ വിദഗ്‌ധർ ഉയർത്തുന്ന പശ്ചാത്തലത്തിലാണ് ഓപ്പൺ എഐ ഈ നിയമനം നടത്തുന്നത്. ഈ ജോലി അതീവ കഠിനവും ഉത്തരവാദിത്തം നിറഞ്ഞതുമാണെന്ന് ഓപ്പൺ എഐ സിഇഒ സാം ഓൾട്മാൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിനാകെ ഗുണകരമായ രീതിയിൽ എഐയുടെ വളർച്ച ഉറപ്പാക്കുന്ന നിർണായക ചുമതലയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് ഈ സ്ഥാനത്ത് ഉണ്ടായിരുന്നവരിൽ പലരും ചുരുങ്ങിയ കാലത്തിനകം പദവി ഒഴിഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു