കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്ക് പേരിടാൻ മദ്യപകർക്കും പൊതുജനങ്ങൾക്കും സുവർണ്ണാവസരം. ബെവ്കോ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് ആകർഷകമായ പേരും ലോഗോയും നിർദ്ദേശിക്കുന്നവർക്ക് പതിനായിരം രൂപ സമ്മാനം നൽകുമെന്ന് ബെവ്കോ മാനേജിംഗ് ഡയറക്ടർ അറിയിച്ചു.
പേരും ലോഗോയും നൽകാം; സമ്മാനം നേടാം
പാലക്കാട് ഡിസ്റ്റിലറിയിൽ നിന്നാണ് സർക്കാർ മേൽനോട്ടത്തിൽ പുതിയ ബ്രാൻഡി ഉൽപ്പാദിപ്പിക്കുന്നത്. ഈ പുതിയ ബ്രാൻഡിക്ക് അനിയോജ്യമായ പേരും ലോഗോയുമാണ് ബെവ്കോ തേടുന്നത്. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങളിൽ നിന്ന് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്ന പേരും ലോഗോയും നൽകുന്ന വ്യക്തിക്ക് 10,000 രൂപ പാരിതോഷികം ലഭിക്കും
അപേക്ഷിക്കേണ്ട തീയതി
താൽപ്പര്യമുള്ളവർക്ക് ജനുവരി 7-നകം തങ്ങളുടെ നിർദ്ദേശങ്ങൾ ബെവ്കോയ്ക്ക് സമർപ്പിക്കാവുന്നതാണ്. ലോഗോ ഡിസൈൻ ചെയ്യുന്നവർക്കും പേര് നിർദ്ദേശിക്കുന്നവർക്കും ഒരേപോലെ ഈ മത്സരത്തിൽ പങ്കെടുക്കാം. കേരളത്തിന്റെ തനത് ശൈലിയോ അല്ലെങ്കിൽ വിപണിയിൽ ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള ട്രെൻഡി പേരുകളോ സമർപ്പിക്കാവുന്നതാണ്.
