സംസ്ഥാനത്തെ വിവിധ തൊഴില്‍ മേഖലകളിലെ തൊഴിലാളികളില്‍ നിന്നും തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. https://lc.kerala.gov.in/ ലെ ‘തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം 2024′ മുഖേന ജനുവരി എട്ടിനകം അപേക്ഷിക്കണം.
സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ട് തൊഴിലാളി, നിര്‍മ്മാണ തൊഴിലാളി, കള്ളുചെത്ത് തൊഴിലാളി, മരംകയറ്റ തൊഴിലാളി, തയ്യല്‍ തൊഴിലാളി, കയര്‍ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോര്‍ തൊഴിലാളി, സെയില്സ്മാന് / സെയില്‍സ്വുമണ്‍, നേഴ്സ്, ഗാര്‍ഹിക തൊഴിലാളി, ടെക്സ്റ്റൈല്‍ മില്‍ തൊഴിലാളി, കരകൗശല വൈവിധ്യ പാരമ്പര്യ തൊഴിലാളികള്‍ (ഇരുമ്പ്പണി, മരപ്പണി, കല്പണി, വെങ്കലപ്പണി, കളിമണ്‍പാത്ര നിര്‍മ്മാണം, കൈത്തറി വസ്ത്ര നിര്‍മ്മാണം, ആഭരണ നിര്‍മ്മാണം, ഈറ്റ -കാട്ടുവള്ളി പാരമ്പര്യ തൊഴിലാളി), മാനുഫാക്ച്ചറിങ് പ്രോസസിംഗ് മേഖലയിലെ തൊഴിലാളികള്‍ (മരുന്ന് നിര്‍മ്മാണം, ഓയില്‍ മില്‍ തൊഴിലാളി, ചെരുപ്പ് നിര്‍മ്മാണം, ഫിഷ് പീലിംഗ്), മല്‍സ്യ ബന്ധന വില്പന തൊഴിലാളികള്‍, ഐ.റ്റി , ബാര്‍ബര്‍ ബ്യുട്ടീഷ്യന്‍, പാചക തൊഴിലാളി മേഖലകളിലുള്ളവരായിരിക്കണം.
ഓരോ മികച്ച തൊഴിലാളിക്കും 1,00,000 രൂപയും പ്രശസ്തിപത്രവും മെമന്റോയും പുരസ്കാരമായി നല്‍കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 10,000 രൂപ വീതവും മൂന്നാം സ്ഥാനക്കാര്‍ക്ക് 5,000 രൂപ വീതവുമാണ് പുരസ്കാരം. വിവരങ്ങള്‍ക്ക്; വിലാസം: ലേബര്‍ കമീഷണറുടെ കാര്യാലയം വികാസ് ഭവന്, തിരുവനന്തപുരം. 695033 . ഫോണ്‍: 0471 2783908.
