Your Image Description Your Image Description
തൃശൂർ: ചേലക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും സ്ട്രീറ്റ് മെയിൻ വലിക്കുന്നതിനും അനുബന്ധ പ്രവൃത്തികൾക്കുമായി 150 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി കെ. രാധാകൃഷ്ണൻ.
2023 – 24 ലെ ബജറ്റ് പ്രൊപ്പോസലിൽ ചേലക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും സ്ട്രീറ്റ് മെയിൻ വലിക്കുന്നതിനും അനുബന്ധ വർക്കുകൾക്കുമായി 150 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.
കെ.എസ്.ഇ.ബി ചേലക്കര ഇലക്ട്രിക്കൽ സെക്ഷനാണ് നിർമ്മാണ ചുമതല. സാങ്കേതികാനുമതി വേഗത്തിലാക്കി സ്ട്രീറ്റ് മെയിൻ വർക്കുകൾ എത്രയും വേഗം ആരംഭിക്കാൻ മന്ത്രി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *