അമേരിക്കയിൽ രണ്ട് ഹെലിക്കോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടാമത്തെ ഹെലിക്കോപ്റ്ററിലെ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. പ്രാദേശിക സമയം ഇന്നലെ രാവിലെ 11 മണിയോടെയാണ് ദുരന്തമുണ്ടായത്.
എൻസ്ട്രോം എഫ് 28 എ (Enstrom F-28A), എൻസ്ട്രോം 280 സി (Enstrom 280C) എന്നീ രണ്ട് ഹെലിക്കോപ്റ്ററുകളാണ് കൂട്ടിയിടിച്ചത്. ഇടിച്ചതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് കറങ്ങി താഴേക്ക് പതിച്ച ഹെലിക്കോപ്റ്ററിന് നിമിഷങ്ങൾക്കകം തീപിടിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ട് ഹെലിക്കോപ്റ്ററുകളിലും പൈലറ്റുമാർ മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. കൂട്ടിയിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.
