മഞ്ഞപ്ര: മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിച്ച കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയും മഹാത്മ ഗാന്ധിയുടെ പേര് നീക്കം ചെയ്ത് അപമാനിച്ച നടപടിയിലും ഐ എൻ ടി യു സി മഞ്ഞപ്ര മണ്ഡലം എക്സിക്യൂട്ടിവ് കമ്മിറ്റി പ്രതിഷേധിച്ചു.
ലോകത്തിലെ ഏറ്റവും വലിയ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് തികച്ചും നീതികേടാണ് യോഗം കുറ്റപ്പെടുത്തി.ഒന്നാം യുപിഎ സർക്കാരിൻ്റെ കാലത്ത് 2005 ൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ( എൻ ആർ ഇ ജി എ ) എന്ന പേരിൽ പ്രാബല്യത്തിൽ കൊണ്ടുവന്ന നിയമം 2009 ലാണ് രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ പേരിൽ പുനർനാമകരണം ചെയ്തത്. തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് അനാവശ്യമാണെന്നും ഒരുപാട് സർക്കാർ വിഭവങ്ങളുടെ നഷ്ടമുണ്ടാക്കുമെന്നും മണ്ഡലം നേതൃയോഗം ചൂണ്ടിക്കാട്ടി.ഗാന്ധിജിയുടെ പേര് ഒഴിവാക്കുക എന്നതിലുപരി യുപിഎ സർക്കാർ കൊണ്ട് വന്ന ദേശീയ തൊഴിലുറപ്പ് പദ്ധതി അവസാനിപ്പിക്കാനുള്ള ആർ എസ് എസ് ബിജെപി ഗൂഢാലോചനയാണ് ഇതിന് പിന്നിൽ. തൊഴിലുറപ്പ് തൊഴിലാളികൾക്കു ജോലി നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകരുതെന്ന് യോഗം ആവശ്യപ്പെട്ടു.തദ്ധേശസ്വയഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഐ എൻ ടി യു സി ജില്ല, റീജിനൽ ഭാരവാഹികളായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യ തങ്കച്ചൻ, കറുകുറ്റി പഞ്ചായത്ത് പ്രസിഡൻറ് ബാബു സാനി , മലയാറ്റൂർ – നീലീശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സലോമി ടോമി, മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പൈനാടത്ത്, വൈസ് പ്രസിഡൻറ് ബിജി സാജു , ജില്ല പഞ്ചായത്തംഗം ഡോ. ജിൻ്റോ ജോൺ,മഞ്ഞപ്ര ഗ്രാമ പഞ്ചായത്തംഗങ്ങളായ എൽസി സാജു , ചിഞ്ചു ജിജോ,ലീമ ബിനോയ്, സുനിത ലാലു, സരിത സുനിൽ ചാലാക്ക, സുഭാഷ് ബാലചന്ദ്രൻ എന്നിവർക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 30 ന് വൈകീട്ട് 5 ന് മഞ്ഞപ്ര വടക്കുംഭാഗം ജംഗ്ഷനിൽ സ്വീകരണം നൽകാനും യോഗം തീരുമാനിച്ചു.നേതൃയോഗത്തിൽ മണ്ഡലം പ്രസിഡൻറ് ജോസൺ വി. ആൻ്റണി അധ്യക്ഷത വഹിച്ചു.എം.വി സെബാസ്റ്റ്യൻ, ജോഷി പടയാടൻ, ജോസ് അരീക്കൽ, എം.ഇ സെബാസ്റ്റ്യൻ, കെ. സോമശേഖരൻ പിള്ള, ഡേവീസ് മണവാളൻ , ടിനു മോമ്പിൻസ് , ജോയ് അറയ്ക്ക, ഷൈബി പാപ്പച്ചൻ, ഡേവീസ് ചുരമന, വിൽസൺ വർഗീസ്, സോമൻ വാഴ് വേലിൽ എന്നിവർ പ്രസംഗിച്ചു.
