Home » Blog » Kerala » സാങ്കേതികവിദ്യയിലൂടെ പരിസ്ഥിതി സുസ്ഥിരതയ്ക്ക് രൂപം നല്‍കി സാംസങ്ങ് സോള്‍വ് ഫോര്‍ ടുമാറോ യുവ ഇനവേറ്റര്‍മാര്‍
IMG-20251227-WA0058

കൊച്ചി: സാങ്കേതികവിദ്യ സമ്പദ്‌വളര്‍ച്ചയെയും സാമൂഹിക പുരോഗതിയെയും ഒരേസമയം പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിന്റെ ശക്തമായ ഉപകരണമാകാമെന്ന് സാംസങ് സോള്‍വ് ഫോര്‍ ടുമാറോ (എസ്എഫ്ടി) 2025—ഐഐടി ഡല്‍ഹിയുമായി ചേര്‍ന്നുള്ള പരിപാടിയില്‍—യുവ ഇനവേറ്റര്‍മാര്‍ തെളിയിച്ചു.

‘സാങ്കേതികവിദ്യയിലൂടെ പരിസ്ഥിതി സുസ്ഥിരത’ എന്ന പ്രമേയത്തില്‍ ഇന്ത്യയിലുടനീളം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വിഭവ സംരക്ഷണം, മാലിന്യസംസ്‌കരണം, ശുദ്ധജലം, കാര്‍ബണ്‍ കുറവ് തുടങ്ങിയ മേഖലകളില്‍ മുന്നേറ്റപരമായ പരിഹാരങ്ങള്‍ അവതരിപ്പിച്ചു.
ജലം, ഊര്‍ജം, മാലിന്യം, ജൈവവൈവിധ്യം എന്നിവ സംരക്ഷിക്കുന്ന സാങ്കേതികവിദ്യകള്‍ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചു. സുസ്ഥിരതയെ ചെലവായി അല്ല, സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ചയ്ക്ക് പ്രേരകശക്തിയായി മാറ്റുന്ന സമീപനമാണ് ഇവയുടെ പ്രത്യേകത.
സാംസങ് സോള്‍വ് ഫോര്‍ ടുമാറോ 2025ലെ പ്രമേയ ജേതാവായ പൃഥ്വി രക്ഷക് മൂന്ന് കൗമാരക്കാരായ അഭിഷേക് ധണ്ട, പ്രഭ്കിരത് സിംഗ്, രചിത ചന്ദോക് എന്നിവര്‍ വികസിപ്പിച്ച മോഡുലാര്‍ എഐ പവേര്‍ഡ് വേര്‍മികംപോസ്റ്റിങ് സിസ്റ്റമാണ്. സ്മാര്‍ട്ട് സെന്‍സറുകള്‍ ഉപയോഗിച്ച് ജൈവ മാലിന്യങ്ങളെ പോഷകസമൃദ്ധമായ കമ്പോസ്റ്റാക്കി മാറ്റുന്ന പ്രക്രിയ, സ്വയംനിയന്ത്രിതമാക്കുന്ന ഈ പരിഹാരം സ്‌കൂളുകള്‍, മാര്‍ക്കറ്റുകള്‍, സമൂഹങ്ങള്‍ എന്നിവിടങ്ങളില്‍ എളുപ്പത്തില്‍ പ്രയോഗിക്കാവുന്നതാണ്.
ഡ്രോപ് ഓഫ് ഹോപ് (ഉത്തര്‍പ്രദേശ്): സൗരോര്‍ജ്ജം ഉപയോഗിച്ച് വായുവില്‍ നിന്ന് ജലം വേര്‍തിരിക്കുന്ന ഉപകരണം, റന്യൂവബിള്‍ ഡിസാലിനേഷന്‍ (അസം): കുറഞ്ഞ ചെലവിലും ഊര്‍ജക്ഷമതയോടെയും ശുദ്ധ കുടിവെള്ളം ലഭ്യമാക്കുന്ന ഡീസാലിനേഷന്‍ സംവിധാനം, സ്മാള്‍ബ്ലൂ (ഗുജറാത്ത്): എന്റര്‍പ്രൈസ് ഡാറ്റ ഇന്‍ഫ്രാസ്ട്രക്ചര്‍ ഒപ്റ്റിമൈസ് ചെയ്ത് ക്ലൗഡ് ഇന്‍ഫ്രയിലെ കാര്‍ബണ്‍ ഫുട്പ്രിന്റ് കുറയ്ക്കുന്ന എഐ പ്ലാറ്റ്‌ഫോം, വോക്‌സ്മാപ്പ് (മധ്യപ്രദേശ്): ലിഡാര്‍, ഹൈഡെഫിനിഷന്‍ ഇമേജിംഗ് സെന്‍സറുകള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ ഉപയോഗിച്ച് മലിനീകരണ ഡാറ്റ ശേഖരിച്ചു വോക്‌സല്‍ മാപ്പുകള്‍ സൃഷ്ടിക്കുന്ന സംവിധാനം തുടങ്ങിയവയാണ് മറ്റ് മുന്‍നിര ടീമുകള്‍ അവതരിപ്പിച്ച പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍.
ജേതാക്കള്‍ക്ക് ഐഐടി ഡല്‍ഹിയില്‍ 1 കോടി രൂപവരെ ഇന്‍ക്യൂബേഷന്‍ പിന്തുണ ലഭിച്ചു. കൂടാതെ മുന്‍നിര ടീമുകള്‍ക്ക് 1 ലക്ഷം രൂപയുടെ ഗ്രാന്റുകള്‍, ഗുഡ്‌വില്‍ അവാര്‍ഡ്, യങ് ഇനവേറ്റര്‍ അവാര്‍ഡ്, കൂടാതെ മുന്നിലെത്തിയ 20 ടീമുകള്‍ക്ക് ഗാലക്‌സി ഇസഡ് ഫഌപ്പ് സ്മാര്‍ട്ട്‌ഫോണുകളും നല്‍കി.