തിരുവല്ല മുൻസിപ്പൽ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട എസ് ലേഖയ്ക്കും വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട കെ വി വർഗീസിനും സ്വീകരണം നൽകി. ആന്റോ ആന്റണി എംപി, യുഡിഎഫ് ജില്ല ചെയർമാൻ അഡ്വ വർഗീസ് മാമ്മൻ, കെപിസിസി ജനറൽ സെക്രട്ടറി എൻ ഷൈലാജ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുരിയൻ, യുഡിഎഫ് മണ്ഡലം ചെയർമാൻ ഷിബു പുതുകേരിൽ, മണ്ഡലം കൺവീനർ ലാൽ നന്ദാവനം, മുസ്ലീം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് പിഎം അനീർ, ആർഎസ്പി നിയോജകമണ്ഡലം സെക്രട്ടറി മധുസൂദനൻ പിള്ള എന്നിവർ നേതൃത്വം നൽകി.
കെഎസ്ആർടിസി ജംഗ്ഷനിൽ നടന്ന സ്വീകരണ സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.
