Home » Blog » Kerala » ദശലക്ഷങ്ങൾക്ക് സേവനം, ലക്ഷങ്ങൾക്ക് ശാക്തീകരണം: ഭാരതത്തിൻ്റെ ഹൃദയമായി ഫ്ലിപ്പ്കാർട്ടിൻ്റെ ഉത്സവകാല സപ്ലൈ ചെയിൻ
IMG-20251226-WA0051

നാഷണൽ, ഡിസംബർ 2025: ഇന്ത്യയുടെ സ്വന്തം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ട്, 2025-ലെ ഉത്സവ സീസണിലെ സുപ്രധാന നേട്ടങ്ങൾ പ്രഖ്യാപിച്ചു. വലുപ്പം, വേഗത, സാമൂഹിക സ്വാധീനം എന്നിവ എടുത്തു കാണിക്കുന്നതായിരുന്നു ഈ വർഷത്തെ നേട്ടങ്ങൾ. റെക്കോർഡ് വോള്യങ്ങൾ കൈകാര്യം ചെയ്യാനും, അതിവേഗ ഡെലിവറികൾ സാധ്യമാക്കാനും, പ്രാദേശിക സാന്നിധ്യം വിപുലീകരിക്കാനും ഫ്ലിപ്പ്കാർട്ടിൻ്റെ ശക്തമായ ലോജിസ്റ്റിക്സ് ശൃംഖലയ്ക്ക് സാധിച്ചു. 4 ലക്ഷത്തിലധികം സീസണൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടും, സെയിം ഡേ (അന്നേ ദിവസ)/ നെക്സ്റ്റ് ഡേ (അടുത്ത ദിവസ) ഡെലിവറികളിൽ 44% വളർച്ച രേഖപ്പെടുത്തിക്കൊണ്ടും, ടയർ 2/3 നഗരങ്ങളിൽ നിന്നുള്ള വർദ്ധിച്ച ആവശ്യകത നിറവേറ്റിക്കൊണ്ടും, സാങ്കേതികവിദ്യയെയും ജനങ്ങളെയും മുൻനിർത്തിയാണ് ഫ്ലിപ്പ്കാർട്ട് ഇന്ത്യയുടെ ഉത്സവ മുന്നേറ്റത്തിന് ശക്തി പകർന്നത്.

ഉത്സവ ഭാരതത്തിന് കരുത്തേകി, ഓരോ മിനിറ്റിലും
തിരക്കേറിയ ദിവസങ്ങളിൽ, സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സപ്ലൈ ചെയിൻ ഇൻഫ്രാസ്ട്രക്ചറിൻ്റെ സഹായത്തോടെ മിനിറ്റിൽ 5,000-ലധികം ഷിപ്പ്‌മെൻ്റുകളാണ് ഫ്ലിപ്പ്കാർട്ട് കൈകാര്യം ചെയ്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സെയിം ഡേ, നെക്സ്റ്റ് ഡേ ഡെലിവറികളിൽ 44% വർധനവുണ്ടായി. ഇത് ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന പ്രതീക്ഷകളെയും ഫ്ലിപ്പ്കാർട്ടിൻ്റെ മെച്ചപ്പെട്ട ലാസ്റ്റ്-മൈൽ ശേഷിയെയുമാണ് സൂചിപ്പിക്കുന്നത്. ഒരു ദിവസം 7.3 മില്യണിലധികം ഷിപ്പ്‌മെൻ്റുകൾ (ശരാശരി മണിക്കൂറിൽ 3 ലക്ഷത്തിലധികം) പൂർത്തിയാക്കി ഫ്ലിപ്പ്കാർട്ടിൻ്റെ ശൃംഖല കൃത്യത തെളിയിച്ചു. ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകിക്കൊണ്ട്, അർദ്ധരാത്രിയിൽ വെറും 15 മിനിറ്റിനുള്ളിൽ ഒരു അപ്ലയൻസ് ഡെലിവറി ചെയ്തതും, ഡെലിവറി കഴിഞ്ഞ് 36 മിനിറ്റിനുള്ളിൽ ടിവി ഇൻസ്റ്റാളേഷൻ പൂർത്തിയാക്കിയതും ഈ സീസണിലെ മികച്ച ഉദാഹരണങ്ങളാണ്.

സാങ്കേതികവിദ്യയുടെ മികവ്, ആഘോഷങ്ങൾ വീട്ടുപടിക്കൽ കോടിക്കണക്കിന് യൂണിറ്റുകൾ വേഗത്തിലും കൃത്യതയിലും നീക്കാൻ പ്രാപ്തമായ ഇൻ്റലിജൻ്റ് സപ്ലൈ ചെയിൻ ആണ് ഫ്ലിപ്പ്കാർട്ടിൻ്റെ ഉത്സവകാല പ്രവർത്തനങ്ങൾക്ക് കരുത്തായത്. എഐ (AI) അധിഷ്ഠിത ഫോർകാസ്റ്റിംഗ്, മെഷീൻ ലേണിംഗ് (ML) പ്ലാനിംഗ് എന്നിവ നെറ്റ്‌വർക്കിനെ കാര്യക്ഷമമായി നിലനിർത്തി. ഓട്ടോമേറ്റഡ് ഇൻവെൻ്ററി പ്ലേസ്‌മെൻ്റും, വെയർഹൗസുകൾക്കിടയിലുള്ള സ്റ്റോക്ക് കൈമാറ്റത്തിന് സഹായിക്കുന്ന എഐ അധിഷ്ഠിത ഐഡബ്ല്യുഐടി (IWIT) സംവിധാനവും ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തി. ഫുൾഫിൽമെൻ്റ് സെൻ്ററുകൾക്കുള്ളിൽ എജിവികൾ (AGVs), റോബോട്ടിക് ആമുകൾ, ക്രോസ്-ബെൽറ്റ് സോർട്ടറുകൾ, സെൻസർ-ലെഡ് ട്രാക്കിംഗ് എന്നിവ ടേൺ എറൗണ്ട് സമയം ലാഭിക്കാൻ സഹായിച്ചു. വിലാസങ്ങളിലെ അവ്യക്തത പരിഹരിക്കാൻ ജിയോകോഡിംഗും, തട്ടിപ്പുകൾ തടയാൻ എക്സ്-റേ ഡിറ്റക്ഷനും ഉപയോഗിച്ചു. 21,000-ലധികം പിൻകോഡുകളിലേക്ക് സേവനം എത്തിക്കുന്നതിലൂടെ ദശലക്ഷക്കണക്കിന് ഓർഡറുകൾ തടസ്സമില്ലാതെ കൈകാര്യം ചെയ്യാൻ ഫ്ലിപ്പ്കാർട്ടിന് കഴിഞ്ഞു.