Home » Blog » Kerala » ‘ജനനായകൻ’ ആദ്യ ഷോ കേരളത്തിൽ എത്ര മണിക്ക് എന്ന് അറിയേണ്ടേ ?
rHaS9iNpUSUB0j4tU3lWq8sxCy1sTe49Uq8rs7tz

ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കമേഷ്യൽ എന്‍റര്‍ടെയ്നര്‍ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനകം ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. ജനുവരി 9 നാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. തമിഴ് പതിപ്പിനൊപ്പം സിനിമയുടെ ഹിന്ദി വേർഷനും പുറത്തുവരും.

സാധാരണ വിജയ് സിനിമകൾക്ക് ഇങ്ങ് കേരളത്തിൽ വരെ വലിയ ഓളമാണ് ഉണ്ടാകാറുള്ളത്. ഇക്കുറി ആഘോഷം അല്പം കൂടെ കൂടും. സിനിമ കേരളത്തിൽ പ്രദർശനം ആരംഭിക്കുന്നത് പുലർച്ചെ നാലു മണിക്കാണ്. പോലീസ് വേഷത്തിലാണ് വിജയ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഡിസംബര്‍ 28 ന് മലേഷ്യയിലെ ക്വാലാലംപൂരില്‍ വെച്ച് നടക്കും. പരിപാടിക്ക് മുന്നോടിയായി മലേഷ്യന്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങൾ ശ്രദ്ധ നേടിയിരുന്നു. പരിപാടി സിനിമയുടെ പ്രമോഷൻ മാത്രമായിരിക്കണമെന്നും ചടങ്ങില്‍ സംസാരിക്കുന്നവര്‍ ആരും തന്നെ രാഷ്ട്രീയപരമായ കാര്യങ്ങള്‍ സംസാരിക്കുന്നതെന്നും നിര്‍ദേശമുണ്ട്. വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴ് വെട്രി കഴകത്തിന്റെ ഫ്‌ളാഗുകളോ ചിഹ്നമോ ടി ഷര്‍ട്ടുകളോ ധരിച്ച് പരിപാടിക്കെത്തരുതെന്ന് പറഞ്ഞതായാണ് വിവരം.