Home » Blog » Kerala » ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിൽ വൻ മാറ്റങ്ങൾ: സൂര്യകുമാറിന് തിരിച്ചടി; തിലക് വർമ്മ കുതിക്കുന്നു, സഞ്ജുവിനും മുന്നേറ്റം
suryakumar-yadav-680x450

സിസി ടി20 ബാറ്റിംഗ് റാങ്കിംഗിൽ വൻ മാറ്റങ്ങൾ. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് സന്തോഷവും നിരാശയും നൽകുന്നതാണ് പുതിയ പട്ടിക. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ആദ്യ പത്തിൽ നിന്ന് പുറത്തായപ്പോൾ, യുവതാരങ്ങളായ തിലക് വർമ്മയും അഭിഷേക് ശർമ്മയും റാങ്കിംഗിൽ കരുത്ത് കാട്ടുകയാണ്.

പുതിയ ടി20 ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 13-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മൂന്ന് സ്ഥാനങ്ങളാണ് സൂര്യകുമാറിന് നഷ്ടമായത്. എന്നാൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച തിലക് വർമ്മ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ ഒന്നാം സ്ഥാനം നിലനിർത്തി റെക്കോർഡ് നേട്ടം തുടരുകയാണ്. ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ടാണ് രണ്ടാം സ്ഥാനത്ത്.

മലയാളി താരം സഞ്ജു സാംസണും റാങ്കിംഗിൽ നേട്ടമുണ്ടാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന മത്സരത്തിലെ പ്രകടനത്തോടെ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ സഞ്ജു ഇപ്പോൾ 42-ാം സ്ഥാനത്താണ്. അതേസമയം, ശുഭ്മാൻ ഗിൽ 31-ാം സ്ഥാനത്തേക്ക് താഴ്ന്നു. ബൗളിംഗ് റാങ്കിംഗിൽ ഇന്ത്യയുടെ വരുൺ ചക്രവർത്തി ഒന്നാം സ്ഥാനം നിലനിർത്തി ആധിപത്യം തുടരുന്നു. പേസർ ജസ്പ്രീത് ബുമ്ര പത്ത് സ്ഥാനങ്ങൾ ഉയർന്ന് 18-ാമത് എത്തിയിട്ടുണ്ട്. അടുത്ത മാസം ന്യൂസിലൻഡിനെതിരെ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ത്യൻ താരങ്ങൾക്ക് റാങ്കിംഗ് മെച്ചപ്പെടുത്താനുള്ള വലിയ അവസരമാകും.