Home » Blog » Kerala » പോര് മുറുകുന്നു! കൊച്ചി മേയർ സ്ഥാനത്തേക്ക് ദീപ്തിയുടെ പരാതി പരിശോധിക്കും; സണ്ണി ജോസഫ്
Sunny-Joseph-1-680x450

കൊച്ചി മേയർ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ വിശദീകരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കൊച്ചിയിലെ സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്തത് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണെന്നും ദീപ്തി മേരി വർഗീസിന് പരാതിയുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് ഭരിക്കുന്ന നാല് കോർപ്പറേഷനുകളിൽ കൊല്ലത്തും തിരുവനന്തപുരത്തും നേരത്തെ തന്നെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചിരുന്നു. എന്നാൽ തിരുവനന്തപുരത്ത് കെ.എസ്. ശബരിനാഥന് ഭൂരിപക്ഷം ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് ബാക്കി മൂന്ന് സ്ഥലങ്ങളിലും പാർലമെന്ററി പാർട്ടിയുടെ അഭിപ്രായം തേടിയതെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചിയിൽ ഒന്നിലധികം പേരുകൾ പരിഗണനയിൽ വന്നിരുന്നു. ഭാരവാഹികൾക്ക് നൽകേണ്ട പരിഗണനയും കൗൺസിലർമാരുടെ അഭിപ്രായവും കണക്കിലെടുത്താണ് അന്തിമ തീരുമാനം എടുത്തത്. ദീപ്തി മേരി വർഗീസിന് മേയർ സ്ഥാനാർത്ഥിത്വത്തിൽ പ്രതീക്ഷയുണ്ടായിരുന്നുവെന്നും അവർ തന്റെ പ്രയാസം അറിയിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. പാർട്ടിക്കുള്ളിലെ ഇത്തരം പരാതികൾ അർഹമായ രീതിയിൽ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.