കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാണ രംഗത്തെ പ്രമുഖരായ ടിവിഎസ് മോട്ടോര്‍ കമ്പനി രാജ്യവ്യാപകമായി സര്‍വീസ് കാമ്പയിന്‍ പ്രഖ്യാപിച്ചു. പുതിയ വര്‍ഷത്തില്‍ വാഹനങ്ങളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കാന്‍ ലക്ഷ്യമിട്ട് 2026 ജനുവരി 5 വരെയാണ് കാമ്പയിന്‍ നടത്തുന്നത്. പുതിയ വര്‍ഷത്തില്‍ പുതുമയോടെ യാത്ര തുടങ്ങാം (റിസോള്‍വ്, റിഫ്രഷ് ആന്‍ഡ് റെയ്ഡ്) എതാണ് പ്രമേയം.
ഇന്ത്യയിലുടനീളമുള്ള ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ അംഗീകൃത സര്‍വീസ് സെന്ററുകള്‍ കാമ്പയിന്റെ ഭാഗമാവും. കാമ്പയിന്‍ കാലയളവില്‍ സര്‍വീസ് സെന്ററുകള്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍ക്ക് എഞ്ചിന്‍, ബ്രേക്ക്, ഇലക്ട്രിക്കല്‍ സംവിധാനങ്ങള്‍, സസ്പെന്‍ഷന്‍ എന്നിവയിലുള്‍പ്പെടെ സമഗ്രമായ വാഹന ആരോഗ്യ പരിശോധനകള്‍ ലഭിക്കും.
ടിവിഎസ് അപ്പാച്ചെ, ടിവിഎസ് റോണിന്‍ മോഡലുകള്‍ക്ക് വെഹിക്കിള്‍ ഹെല്‍ത്ത് റിപ്പോര്‍ട്ടുകള്‍, വാര്‍ഷിക മെയിന്റനന്‍സ് പ്ലാനുകള്‍, അധിക വാറന്റി, റോഡ് സൈഡ് അസിസ്റ്റന്‍സ് എന്നിവയും ലഭിക്കും. ലേബര്‍ സര്‍വീസുകള്‍ക്കും മറ്റ് മൂല്യാധിഷ്ഠിത സേവനങ്ങള്‍ക്കുമുള്ള ഇളവുകള്‍, ഒറിജിനല്‍ ടിവിഎസ് മോട്ടോര്‍ പാര്‍ട്സുകള്‍, എഞ്ചിന്‍ ഓയില്‍ എന്നിവയും കാമ്പയിനിലുടനീളം ടിവിഎസ് ഉറപ്പാക്കും.
ഇന്ത്യയിലുടനീളമുള്ള മുഴുവന്‍ ടിവിഎസ് ഉപഭോക്താക്കള്‍ക്കും ഈ കാമ്പയിനില്‍ പങ്കെടുക്കാം. ടിവിഎസ് മോട്ടോര്‍സിന്റെ വെബ്‌സൈറ്റ്, ക്യുആര്‍ കോഡ് അല്ലെങ്കില്‍ ടിവിഎസ് കണക്ട് വഴി സര്‍വീസ് മുന്‍കൂര്‍ ബുക്ക് ചെയ്യാം.
