Home » Blog » Top News » സപ്ലൈകോ ക്രിസ്മസ്-പുതുവത്സര വിപണി മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു
FB_IMG_1766499104221

സപ്ലൈകോ ക്രിസ്മസ്-പുതുവത്സര വിപണിയ്ക്ക് ജില്ലയിൽ തുടക്കമായി. തിരുനക്കര മൈതാനത്ത് നടന്ന ചടങ്ങിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആദ്യ വില്പനയും മന്ത്രി നടത്തി.

സപ്ലൈകോ മേഖലാ മാനേജർ ആർ. ബോബൻ, ജില്ലാ സപ്ലൈ ഓഫീസർ ബി. സജിനി, മുനിസിപ്പൽ കൗൺസിലർ എസ്. ഗോപകുമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ അഡ്വ. സന്തോഷ് കേശവനാഥ്, പി.കെ. ആനന്ദക്കുട്ടൻ, ബാബു കപ്പക്കാല, ടോമി വേദഗിരി എന്നിവർ പങ്കെടുത്തു.

ക്രിസ്മസിനോടനുബന്ധിച്ചുള്ള ‘സാന്‍റാ ഓഫർ’ ആണ് വിപണിയുടെ പ്രധാന ആകർഷണം. കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകൾ തുടങ്ങിയ 12 ഉൽപ്പന്നങ്ങൾ അടങ്ങിയ 667 രൂപയുടെ സാന്‍റാ കിറ്റ് 500 രൂപയ്ക്കാണ് വിപണിയിലുള്ളത്.

ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 50 ശതമാനം വരെ വിലക്കുറവ് ലഭിക്കും. പ്രധാന ഇനങ്ങളുടെ സബ്‌സിഡി വില (നോൺ സബ്‌സിഡി വില ബ്രായ്ക്കറ്റിൽ): മട്ട അരി- 33 (41),ജയ അരി- 33 (42),പഞ്ചസാര- 35 (44), വൻപയർ- 68 (84), ചെറുപയർ- 85 (108),ഉഴുന്ന്- 87(110),തുവര പരിപ്പ്- 85 (102),മല്ലി- 41(57). ശബരി വെളിച്ചെണ്ണ 309 രൂപയ്ക്ക് ലഭ്യമാണ്. ജനുവരി ഒന്നു വരെ നീളുന്ന ഫെയറിന്‍റെ പ്രവർത്തന സമയം രാവിലെ 10 മുതൽ വൈകിട്ട് എട്ട് വരെയാണ്.