സംസ്ഥാനത്ത് യുഡിഎഫ് ഭീകര അന്തരീഷം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കൂടാതെ പേരാമ്പ്രയിൽ യുഡിഎഫ് നടത്തിയ ആക്രമണം അതിൻ്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യുഡിഎഫ് കാലാപം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. പൊലിസിനെ പോലും ഇവർ അക്രമിക്കാൻ വേണ്ടി മുന്നോട്ട് വരികയാണെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയിലടക്കം യുഡിഎഫ്‌ ഭീകരാന്തരീഷം സൃഷ്ടിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിലാകെ ഇപ്പോൾ ഭിന്നതയുടെ സ്വരം മാത്രമാണ് ഉയരുന്നത്. യുത്ത് കോൺഗ്രസ് അധ്യക്ഷനെ നിയോഗിച്ചത് മുതൽ യൂഡിഎഫിൽ എതിർപ്പുകൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ കെപിസിസി ജംബോ കമ്മിറ്റി ഉണ്ടാക്കിയപ്പോഴും ഇത് തന്നെയാണ് അവരുടെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. പരസ്യമായി നേതാക്കൾ എതിർപ്പുമായി മുന്നോട്ട് വരികയാണ്. കോൺഗ്രസ് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *