Your Image Description Your Image Description

റിയാദ്: തൊഴിൽ, താമസ, അതിർത്തി നിയമലംഘനത്തെ തുടർന്ന് 16,899 പേർ സൗദി അറേബ്യയിൽ അറസ്റ്റിൽ. രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡിസംബർ 14 മുതൽ 20 വരെ ആഭ്യന്തര മന്ത്രാലയവും സൗദി അറേബ്യയിലെ വിവിധ അന്വേഷണ ഏജൻസികളും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇത്രയും പേർ അറസ്റ്റിലായത്.

താമസ നിയമലംഘനത്തിന് 11,033 പേരാണ് അറസ്റ്റിലായത്. അതിർത്തി നിയമം ലംഘിച്ചതിന്റെ പേരിൽ 3493 പേരും തൊഴിൽ നിയമം ലംഘിച്ചതിന് 2373 പേരും അറസ്റ്റിലായി. 769ഓളം പേർ അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്നതിനിടെ പിടിയിലായി. അറസ്റ്റിലായവരിൽ 39 ശതമാനം പേർ യെമൻ സ്വദേശികളാണ്.

59 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യങ്ങളിൽ നിന്നുമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ രാജ്യത്ത് ഇത്തരം നിയമലംഘനങ്ങളുടെ പേരിൽ 53,369 പേരാണ് വിചാരണ നേരിടുന്നത്. ഇവരിൽ 46.431 പേർ പുരുഷന്മാരാണ്. 5,938 പേർ സ്ത്രീകളുമാണ്.

അടുത്ത കാലത്തായി ഇത്തരം നിയമലംഘകർക്കെതിരെ കർശന നടപടിയാണ് സൗദി ഭരണകൂടം സ്വീകരിക്കുന്നത്. നിയമലംഘനം നടത്തുന്നവരെ സഹായിക്കുന്ന പ്രവാസികൾക്കെതിരെയും സ്വദേശികൾക്കെതിരെയും കർശന നടപടിയും സൗദി സ്വീകരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *