Your Image Description Your Image Description

പോത്തൻകോട് കിണറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവതിയെ കസ്റ്റഡിയിലെടുത്തു. പോത്തൻകോട് മഞ്ഞമലയിൽ കുറവൻവിളാകത്ത് സജി-സുരിത ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞ് ശ്രീദേവാണ് മരിച്ചത്. സുരിതയെ പോലീസ് നേരത്തെ ചോദ്യം ചെയ്യുകയും പിന്നീട് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.

ഇന്ന് പുലർച്ചെയാണ് അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കാണാതായത്. പ്രസവശേഷം കുഞ്ഞിന്റെ അമ്മ മഞ്ഞമലയിലെ വീട്ടിലായിരുന്നു. കുഞ്ഞിനെ കാണാതായതായി അവർ ഭർത്താവിനെ അറിയിക്കുകയായിരുന്നു. പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കിണറ്റിൻ്റെ വശത്ത് നിന്ന് കുഞ്ഞിനെ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. ഫയർഫോഴ്‌സ് നടത്തിയ തിരച്ചിലിൽ കിണറ്റിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.സംഭവം നടക്കുമ്പോൾ സുരിതയും അമ്മയും സഹോദരിയും രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നു. വീടിന്റെ പിൻവാതിൽ തുറന്ന നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *