Your Image Description Your Image Description

അ​ബൂ​ദ​ബി: ന​​ഗ​ര​ത്തി​ലെ നി​ശ്ചി​ത ഇ​ട​ങ്ങ​ളി​ൽ ഫു​ഡ് ട്ര​ക്ക് സ​ർ​വി​സു​ക​ൾ​ക്ക് പെ​ർ​മി​റ്റ് റ​ദ്ദാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ഫു​ഡ് ട്ര​ക്കു​ക​ൾ അ​ബൂ​ദ​ബി​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ പെ​ർ​മി​റ്റ് ന​ൽ​കു​ക​യോ പു​തു​ക്കി​ന​ൽ​കു​ക​യോ ചെ​യ്യു​ക​യി​ല്ലെ​ന്നും മു​നി​സി​പ്പാ​ലി​റ്റി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ അ​റി​യി​ച്ചു.

ഭ​ക്ഷ​ണം വി​ള​മ്പി ന​ൽ​കാ​ൻ സാ​ധ്യ​മ​ല്ലാ​ത്ത ഇ​ട​ങ്ങ​ളി​ലാ​ണ് നി​യ​ന്ത്ര​ണം. അ​തേ​സ​മ​യം ഖ​ലീ​ഫ സി​റ്റി, അ​ൽ ഹു​ദൈ​രി​യാ​ത്ത്, അ​ൽ ഷം​ക, അ​ൽ ഖ​തം, അ​ഡ്നോ​ക് സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഫു​ഡ് ട്ര​ക്കു​ക​ൾ​ക്ക് പെ​ർ​മി​റ്റ് തു​ട​ർ​ന്നും ല​ഭി​ക്കും.

ശൈ​ത്യ​കാ​ല​മാ​യ​തി​നാ​ൽ ധാ​രാ​ളം താ​മ​സ​ക്കാ​ർ പു​റ​ത്തി​റ​ങ്ങി സ​മ​യം ചെ​ല​വി​ടു​ന്ന​തി​നാ​ൽ ഫു​ഡ്ട്ര​ക്ക് സേ​വ​ന​ത്തി​ന് ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. ഇ​തി​ന്‍റെ ഭാ​​ഗ​മാ​യാ​ണ് ന​ട​പ​ടി​യു​മാ​യി അ​ധി​കൃ​ത​ർ രം​​ഗ​ത്തെ​ത്തി​യ​ത്.

ഫു​ഡ് ട്ര​ക്കി​ലെ ജീ​വ​ന​ക്കാ​രെ​ല്ലാം യൂ​നി​ഫോം ധ​രി​ച്ചി​രി​ക്ക​ണം, ആ​വ​ശ്യ​ക്കാ​ർ​ക്ക് ഭ​ക്ഷ​ണം വി​ള​മ്പി ന​ൽ​കു​ന്നി​ല്ലെ​ങ്കി​ൽ ഫു​ഡ് ട്ര​ക്ക് നി​ർ​ത്തി​യി​ടാ​ൻ പാ​ടി​ല്ല തു​ട​ങ്ങി ഒ​ട്ടേ​റെ നി​ബ​ന്ധ​ന​ക​ളാ​ണ് ഫു​ഡ് ട്ര​ക്കു​ക​ൾ​ക്ക് അ​ധി​കൃ​ത​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *