Home » Blog » Kerala » സിട്രോണ്‍ ഇന്ത്യയും ഇന്‍ഡസ്ഇന്‍ഡ് ജനറല്‍ ഇന്‍ഷൂറന്‍സും സഹകരിക്കുന്നു
IMG-20251217-WA0059

കൊച്ചി: സിട്രോണ്‍ ഇന്ത്യയുമായി ഇന്‍ഡസ്ഇന്‍ഡ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി (മുന്‍പ് റിലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി) വാഹന ഇന്‍ഷൂറന്‍സ് രംഗത്ത് ഉപഭോക്താക്കള്‍ക്ക് പുതിയ അനുഭവങ്ങള്‍ നല്‍കുന്നതിനായി സഹകരിക്കും. നവീനമായ കവറേജ് തെരഞ്ഞെടുപ്പുകള്‍ ലളിതമായി ലഭ്യമാക്കുകയും ഡിജിറ്റല്‍ ഫസ്റ്റ് ക്ലെയിം പ്രക്രിയ അവതരിപ്പിക്കുകയും ചെയ്ത് വേഗതയും സുതാര്യതയും ഉറപ്പാക്കുന്നതായിരിക്കും ഈ സഹകരണം.

നഷ്ടസാധ്യതകള്‍ക്കെതിരെ വിപുലമായ പരിരക്ഷ, രാജ്യവ്യാപകമായുള്ള ശൃംഖലയിലൂടെയുള്ള വിപുലമായ ഇന്‍ഷൂറന്‍സും ക്ലെയിം പിന്തുണയും, ഡിജിറ്റല്‍ സൗകര്യങ്ങള്‍, സിട്രോണിന്‍റെ ഉപഭോക്തൃ സേവന സംവിധാനവുമായി ചേര്‍ന്നു നില്‍ക്കുന്ന സംയോജനം തുടങ്ങിയവയെല്ലാം ഇതിലൂടെ ലഭ്യമാകും.

/**for adding 05-02-2026*/