Home » Blog » Kerala » ലക്ഷ്യബോധത്തോടെയുള്ള യാത്ര: കോണ്‍ട്രാക്ടറെ ആദരിച്ച് അംബുജ സിമന്റ്‌സ്
IMG-20251216-WA0065

കൊച്ചി: സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് തന്റെ ഇഷ്ട മേഖലയായ കെട്ടിട നിര്‍മാണ മേഖലയിലെത്തി തന്റേതായ ഇടം പടുത്തുയര്‍ത്തിയ കോണ്‍ട്രാകറെ ആദരിച്ച് അംബുജ സിമന്റ്‌സ്. പ്ലാന്‍-ആര്‍ട്‌സ് ഉടമയും എറണാകുളം സ്വദേശിയുമായ അബ്ദുല്‍ നിസാറാണ് കഴിഞ്ഞ 25 വര്‍ഷക്കാലമായി അംബുജ സിമന്റ്‌സിന്റെ ഉത്പ്പന്നങ്ങള്‍ ഉപയോഗിച്ച് നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. വീടുകള്‍ വെറും കെട്ടിടങ്ങളല്ല മറിച്ച് അവിടെ താമസിക്കുന്നവരുടെ ജീവിതത്തെ പ്രതിഫലിപ്പിക്കണമെന്ന വിശ്വാസത്തോടെയാണ് അബ്ദുല്‍ നിസാര്‍ ‘പ്ലാന്‍-ആര്‍ട്‌സ്’ എന്ന സ്ഥാപനം ആരംഭിച്ചത്.

ഗുണനിലവാരവും ഉപഭോക്തൃ സംതൃപ്തിയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ ഇന്ന് 200ലധികം പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കി വിശ്വാസ്യതയുള്ള സ്ഥാപനമായി വളര്‍ന്നു കഴിഞ്ഞു. എഞ്ചിനീയര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, മേസ്തിരിമാര്‍, തൊഴിലാളികള്‍ എന്നിവരുള്‍പ്പടെ നിലവില്‍ 35 പേരടങ്ങുന്ന ടീമാണ് അബ്ദുല്‍ നിസാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ 25 വര്‍ഷത്തിലധികമായി അംബുജ സിമന്റ്‌സുമായി സഹകരിച്ചുവരുന്ന ഇദ്ദേഹം ബ്രാന്‍ഡിന്റെ വിശ്വസനീയമായ ഗുണനിലവാരവും സാങ്കേതിക പിന്തുണയും തന്റെ വളര്‍ച്ചയിലെ നിര്‍ണായക ഘടകങ്ങളായിരുന്നുവെന്ന് അടിവരയിടുന്നു. പ്ലാന്‍-ആര്‍ട്‌സിന്റെ എല്ലാ പദ്ധതികള്‍ക്കും അംബുജയുടെ എഞ്ചിനീയര്‍മാര്‍ സൈറ്റ് സേവനങ്ങള്‍ നല്‍കുന്നുണ്ട്. കൂടാതെ എസിടി – അംബുജ സര്‍ട്ടിഫൈഡ് ടെക്നോളജി ബാനറുകള്‍ സ്ഥാപിക്കുകയും മെഡിക്ലെയിം ആനുകൂല്യങ്ങള്‍ വിപുലീകരിക്കുകയും, സിഇഒ ക്ലബ് അംഗത്വം എന്നിവയിലൂടെ ഇദ്ദേഹത്തെ ആദരിക്കുകയും ചെയ്തിട്ടുണ്ട്.

തങ്ങളുടെ ഓരോ നിര്‍മാണ സൈറ്റുകളും സന്ദര്‍ശിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയും ഉപഭോക്താക്കളുടെ ഗൃഹപ്രവേശന ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. വിശ്വാസം, പരിചരണം, ലക്ഷ്യബോധം എന്നിവയോടെ കേരളത്തിലെ വീടുകള്‍ക്ക് രൂപം നല്‍കുന്ന അബ്ദുല്‍ നിസാറിനെ പോലുള്ളവരെ പിന്തുണയ്ക്കുന്നതില്‍ അഭിമാനിക്കുന്നതായി അംബുജ സിമന്റ്‌സ് അറിയിച്ചു.