Home » Blog » Kerala » ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ച് എം.എസ്.ഇ.ഡി.സി.എൽ; ചരിത്ര നേട്ടത്തിന് അഭിമാനപൂർവ്വം സംഭാവന നൽകി സി.ആർ.ഐ. സോളാർ
IMG-20251216-WA0058

ഇന്ത്യയുടെ പുനരുപയോഗ-ഊർജ്ജ മേഖലയിൽ ഒരു നാഴികക്കല്ലായ വിജയത്തിൽ, മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് (എം.എസ്.ഇ.ഡി.സി.എൽ) ഒരു മാസത്തിനുള്ളിൽ അഭൂതപൂർവമായി 45,911 സോളാർ പമ്പിംഗ് സംവിധാനങ്ങൾ സ്ഥാപിച്ചുകൊണ്ട് ഗിന്നസ് വേൾഡ് റെക്കോർഡ് നേടി. എം.എസ്.ഇ.ഡി.സി.എൽ-ന്റെ ദീർഘവീക്ഷണമുള്ള നേതൃത്വം, ശക്തമായ നിർവ്വഹണ കഴിവുകൾ, ഇന്ത്യയിലെ കാർഷിക സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയുടെ തെളിവാണ് ഈ അസാധാരണ നാഴികക്കല്ല്.

ഈ പരിവർത്തനാത്മകമായ സൗരോർജ്ജ സംരംഭത്തിൽ ഒരു പ്രധാന പങ്കു വഹിച്ചതിൽ സി.ആർ.ഐ. പമ്പ്‌സിന്റെ സോളാർ ഡിവിഷൻ അഭിമാനിക്കുന്നു. മഹാരാഷ്ട്രയിലുടനീളമുള്ള 1,686 ഗ്രാമങ്ങളിൽ സോളാർ പമ്പുകൾ സ്ഥാപിച്ചുകൊണ്ട്, സി.ആർ.ഐ. സോളാർ ആയിരക്കണക്കിന് കർഷകരെ സുസ്ഥിര ജല പരിഹാരങ്ങളിലൂടെ ശാക്തീകരിച്ചു. അസാധാരണമായ കൃത്യതയോടെയും, അച്ചടക്കമുള്ള നിർവ്വഹണത്തോടെയും, ഏകോപിത ടീം വർക്കിലൂടെയുമാണ് ഓരോ ഇൻസ്റ്റാലേഷനും നടത്തിയത് – സി.ആർ.ഐ.യുടെ സവിശേഷമായ ശക്തികളെ ഇത് പ്രതിഫലിപ്പിക്കുന്നു.
ഇന്ത്യയുടെ ശുദ്ധ-ഊർജ്ജ പരിണാമത്തെ നയിക്കുക എന്ന സി.ആർ.ഐ.യുടെ വിശാലമായ ദൗത്യവുമായി താദാദ്മ്യം പ്രാപിക്കുന്നതാണ് ഈ നാഴികക്കല്ല്. കമ്പനി ഇതിനകം 2,10,000-ത്തിലധികം IoT- എനാബ്ൾഡ് സോളാർ പമ്പിംഗ് സംവിധാനങ്ങൾ രാജ്യവ്യാപകമായി കമ്മീഷൻ ചെയ്യുകയും 3.04 ദശലക്ഷത്തിലധികം BEE സ്റ്റാർ-റേറ്റഡ്, എനർജി-എഫക്ടീവ് പമ്പുകൾ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. മൊത്തത്തിൽ, സി.ആർ.ഐ.യുടെ സംരംഭങ്ങൾ ഇന്ത്യയെ 7,600 ദശലക്ഷം kWh ഊർജ്ജം ലാഭിക്കാനും 6 ദശലക്ഷം ടൺ CO₂ ഉദ്‌വമനം ഒഴിവാക്കാനും സഹായിച്ചു. ബുദ്ധിപരവും സുസ്ഥിരവും ദീർഘകാലം നിലനിൽക്കുന്നതുമായ പമ്പിംഗ് പരിഹാരങ്ങൾ പ്രദാനം ചെയ്തുകൊണ്ട് സമൂഹത്തെ മെച്ചപ്പെടുത്തുതിനായി ഈ ഇടപെടലുകൾ തുടരുന്നു.