കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം നല്‍കി കുടുംബശ്രീ നേടിയത് 13 ലക്ഷം രൂപയുടെ വരുമാനം. കുടുംബശ്രീ യൂണിറ്റുകള്‍ വഴി രണ്ടുദിവസമാണ് ഭക്ഷണവിതരണം നടത്തിയത്.
ജില്ലയിലെ വിവിധ സി.ഡി.എസുകളുടെ നേതൃത്വത്തില്‍ ഭക്ഷ്യ സ്റ്റാളുകള്‍ ഒരുക്കിയും തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ ഓരോ ബൂത്തിലേക്കും ഭക്ഷണം സമയബന്ധിതമായി എത്തിച്ചുമായിരുന്നു വിതരണം നടപ്പിലാക്കിയത്. പൂര്‍ണമായും ഹരിതചട്ടം പാലിച്ചായിരുന്നു ഭക്ഷണ വിതരണം.
