പിറന്നാൾദിനത്തിൽ ആശംസകൾ അറിയിച്ചവർക്ക് നന്ദിയുമായി നടൻ പൃഥ്വിരാജ് രംഗത്ത്. സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നാണ് നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. കൂടാതെ ഒരു സ്റ്റൈലിഷ് ഫോട്ടോയും നടൻ പങ്കുവെച്ചിട്ടുണ്ട്. ബൈക്കിൽ സൺഗ്ലാസും വെച്ച് ഇരിക്കുന്ന ഒരു കിടിലൻ ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചത്. ഇപ്പോഴിതാ ഈ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
അതേസമയം നിരവധി പേരാണ് പൃഥ്വിരാജിന് ഇന്നലെ ആശംസകളുമായി രംഗത്തെത്തിയത്. മലയാളത്തിൽ നിന്ന് മാത്രമല്ല അന്യഭാഷയിൽ നിന്നുള്ള താരങ്ങൾ അടക്കം നടന് ആശംസയുമായി എത്തിയിരുന്നു. സലാർ സിനിമയുടെ സംവിധായകൻ പ്രശാന്ത് നീൽ, പ്രഭാസ് എന്നിവരുടെ ആശംസകൾ വളരെ സ്പെഷ്യൽ ആയിരുന്നു. ഇന്നലെ തന്നെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് പൃഥ്വിരാജ് കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു. കൂടാതെ നടൻ്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ അപ്ഡേറ്റുകളും വന്നിരുന്നു. വൈശാഖ് ചിത്രം ഖലീഫയുടെ ഗ്ലിംപസ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ആമിർ അലി എന്ന ഒരു ഗോൾഡ് സ്മഗ്‌ളറിന്റെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും സ്റ്റൈലിഷ് ലുക്കിലുമാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ വരുന്നത്.
