ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് ജാമ്യമില്ല. പ്രതി സമർപ്പിച്ച രണ്ട് ജാമ്യാപേക്ഷകളും കൊല്ലം വിജിലൻസ് കോടതി തള്ളി. ഉദ്യോഗസ്ഥൻ എന്ന നിലയിൽ സുധീഷ് കുമാറിനും കേസിൽ പങ്കുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.
പാളികൾ കൈമാറിയതിലെ ഉത്തരവാദിത്തം തിരുവാഭരണം കമ്മീഷണർക്കാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സിജു രാജൻ ഹാജരായി. അതേസമയം, കേസിലെ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും വിശദമായ ചോദ്യം ചെയ്യലിനായി കൊല്ലം വിജിലൻസ് കോടതി എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടു.
