കൊച്ചി: വേള്‍ഡ് ഓഫ് ഹയാത്ത് വിസയുമായി ചേര്‍ന്ന് വിസ സിഗ്നേച്ചര്‍, ഇന്‍ഫിനിറ്റ് കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്കായി പ്രത്യേക ‘ക്ലബ് സ്യൂട്ട് ഓഫര്‍’ പ്രഖ്യാപിച്ചു. 2026 ഏപ്രില്‍ 15 വരെയുള്ള ബുക്കിംഗുകള്‍ക്കാണ് ഈ പ്രിവിലേജ് ലഭിക്കുക.
ഓഫറിന്റെ ഭാഗമായി ഇന്ത്യയിലെയും സൗത്ത് വെസ്റ്റ് ഏഷ്യയിലെയും ഹയാത്ത് ഹോട്ടലുകളില്‍ ക്ലബ് ലെവല്‍ റൂമുകളും സ്യൂട്ടുകളും 15% ഡിസ്ക്കൗണ്ടോടെ ബുക്ക് ചെയ്യാം. അതോടൊപ്പം സൗജന്യ ബ്രേക്ക്ഫാസ്റ്റും ഹാപ്പി അവറും ലഭിക്കും.
റൂം നിരക്കുകള്‍ക്കും മറ്റു ചെലവുകള്‍ക്കും ഉപയോഗിച്ച ഓരോ ഡോളറിനും 5 ബേസ് പോയിന്റ് വരെയും ലഭിക്കുമെന്ന് ഹയാത്ത് അറിയിച്ചു. ഈ സഹകരണം യാത്രാനുഭവം കൂടുതല്‍ സമ്പന്നമാക്കുന്നതിനും ഉപഭോക്തൃ നിഷ്ഠ വര്‍ധിപ്പിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.
