ശബരിമല സ്വര്‍ണ പാളി കവര്‍ച്ചയിൽ വേഗത്തില്‍ നടപടി ഉണ്ടായെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. കവര്‍ച്ചയ്ക്ക് പിന്നില്‍ ആരോക്കെ ഉണ്ടോ അവരെ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യത്തെ പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. വിഷയത്തില്‍ സമഗ്രമായ അന്വേഷണമാണ് നടന്നതെന്നും വി എൻ വാസവൻ വ്യക്തമാക്കി. മാധ്യമ പ്രവർത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
