സംസ്ഥാന ഭാഗ്യക്കുറിയുടെ ലൈഫ് വിഷു ബംബര്‍ 2021 ഭാഗ്യക്കുറിയുടെ ലാഭവിഹിതം ഉപയോഗിച്ച് ക്ഷേമനിധി ബോര്‍ഡിലെ ഭവനരഹിത അംഗങ്ങള്‍ക്കായി നല്‍കുന്ന ഭവന നിര്‍മ്മാണപദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഒക്ടോബര്‍ 28ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. ഇതിനോടനുബന്ധിച്ച് സംഘാടക സമിതി ചേര്‍ന്നു. യോഗം ഭാഗ്യക്കുറി ബോര്‍ഡ് ചെയര്‍മാന്‍ ടി.ബി. സുബൈര്‍ നിര്‍വഹിച്ചു. യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍, ചെയര്‍മാന്‍ തുടങ്ങി 100 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. യോഗത്തില്‍ ട്രേഡ് യൂണിയന്‍ നേതാക്കാളായ അഡ്വ. തോലന്നൂര്‍ ശശിധരന്‍, സി.ബാബു, അമര്‍നാഥ്, മധുസൂദനന്‍, ഇബ്രാഹിം, ഭാഗ്യക്കുറി ഏജന്റുമാരായ പി.എ സന്തോഷ്, വീരാന്‍ സാഹിബ്, മധുസൂധനന്‍, ജയ്‌സണ്‍, ശരവണന്‍, സുരേഷ്, കാജാഹുസൈന്‍, ഭുവനേഷ് എന്നിവരും പങ്കെടുത്തു.
