Home » Blog » Uncategorized » ‘അതിക്രൂരമായ ബലാത്സംഗത്തിനേ പരമാവധി ശിക്ഷ നൽകാവൂ’ എന്ന് പ്രതിഭാഗം! സ്ത്രീയുടെ അന്തസ് പ്രധാനമല്ലേ? എന്ന് കോടതി, മടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ!
pulsarsuni-680x450

ടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷാവിധി സംബന്ധിച്ച വാദം വിചാരണ കോടതിയിൽ തുടരുകയാണ്. പ്രോസിക്യൂഷൻ വാദത്തിന് ശേഷം പ്രതിഭാഗം തങ്ങളുടെ വാദമുഖങ്ങൾ ശക്തമായി അവതരിപ്പിച്ചു. പ്രതികളുടെ അനുകൂല സാഹചര്യങ്ങൾ പരിഗണിച്ച് അവർക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്നും മാനസാന്തരത്തിന് അവസരം ഒരുക്കണമെന്നുമാണ് പ്രതിഭാഗം വിചാരണ കോടതിയോട് ആവശ്യപ്പെട്ടത്.

എന്നാൽ, ഒന്നാം പ്രതിയായ പൾസർ സുനിയുടെ അഭിഭാഷകൻ, അതിക്രൂരമായ ബലാത്സംഗം നടന്നാൽ മാത്രമേ പരമാവധി ശിക്ഷ നൽകാൻ കഴിയൂ എന്ന വാദമുയർത്തി. ഇതിനോട് പ്രതികരിച്ച വിചാരണ കോടതി, അതിജീവിതയുടെ നിസ്സഹായ അവസ്ഥ പരിഗണിക്കേണ്ടതല്ലേ എന്നും, ഒരു സ്ത്രീയുടെ സകല അന്തസ്സും അഭിമാനവും പ്രധാനമല്ലേ എന്നും ചോദിച്ചു. പ്രതിഭാഗത്തിൻ്റെ വാദങ്ങളെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു.

പൾസർ സുനിയുടെ അഭിഭാഷകൻ അമ്മ രോഗിയാണെന്ന കാര്യം ചൂണ്ടിക്കാട്ടി, അമ്മയുടെ അസുഖം പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്ന് വാദിച്ചു. രണ്ടാം പ്രതി മാർട്ടിൻ ആൻ്റണിയുടെ അഭിഭാഷകൻ ഓൺലൈനായാണ് വാദത്തിന് ഹാജരായത്. കൂട്ടബലാത്സംഗ കുറ്റം തൻ്റെ കക്ഷിക്ക് ബാധകമല്ലെന്നും, മാർട്ടിൻ ഒരു പെറ്റി കേസിൽ പോലും പ്രതിയായിട്ടില്ലെന്നും അതിനാൽ ഏറ്റവും കുറഞ്ഞ ശിക്ഷ നൽകണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. വാദങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ ഇന്ന് തന്നെ ശിക്ഷാവിധി പ്രഖ്യാപിക്കുമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

എട്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്ക് ശിക്ഷ വിധിക്കുന്നത്. കേസിലെ ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠൻ, നാലാം പ്രതി വി പി വിജീഷ്, അഞ്ചും ആറും പ്രതികളായ എച്ച് സലീം, പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. ഗൂഢാലോചന, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ തുടങ്ങി മുഴുവൻ കുറ്റങ്ങളും ഇവർക്കെതിരെ നിലനിൽക്കുമെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം, ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്ന എട്ടാം പ്രതി ദിലീപ് അടക്കമുള്ള ഏഴ് മുതൽ പത്ത് വരെയുള്ള പ്രതികളെ വിചാരണക്കോടതി തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തരാക്കിയിരുന്നു.