Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 128 പേര്‍ക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ, കേരളത്തിലെ സജീവ രോഗികളുടെ എണ്ണം 3,128 ആയി ഉയര്‍ന്നു.

ഇന്ന് രാജ്യത്ത് ആകെ 312 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ പകുതിയും കേരളത്തിലാണ്.

ഇന്നലെ നാല് പേര്‍ക്ക് ജെഎൻ വണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. അതിവ്യാപന ശേഷിയുള്ള വകഭേദമാണ് ജെഎൻ വണ്‍. സംസ്ഥാനത്ത് ഓരോ മണിക്കൂറിലും നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകള്‍ വിലയിരുത്തുമ്ബോള്‍ സംസ്ഥാനത്ത് കോവിഡ് പടര്‍ന്നുപിടിക്കുന്നതില്‍ 54 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *