ഇടുക്കി ചെറുതോണിയിൽ സ്കൂൾ മുറ്റത്ത് വെച്ച് പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയും തടിയമ്പാട് സ്വദേശിയുമായ നാല് വയസ്സുകാരൻ ഹെയ്സൽ ബെൻ ആണ് മരിച്ചത്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് നാടിനെ ഞെട്ടിച്ച അപകടം ഉണ്ടായത്. സ്കൂളിലേക്ക് എത്തിയ കുട്ടി ബസിൽ നിന്ന് ഇറങ്ങിയ ഉടൻ മറ്റൊരു സ്കൂൾ ബസ് കയറിയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. കുട്ടിയുടെ ശരീരത്തിലൂടെ ബസ് കയറിപ്പോകുകയായിരുന്നു.
ഉടൻ തന്നെ ഹെയ്സലിനെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ അപകടത്തിൽ മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വിവരമുണ്ട്.
