Home » Blog » kerala Max » 2030ഓടെ ഇന്ത്യയിലെ പുനരുപയോഗ ഊർജ പദ്ധതികളിൽ 7 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ആമസോൺ
NTMAsset- New

മുംബൈ: ഇന്ത്യയിലെ പുനരുപയോഗ ഊർജ പദ്ധതികളിൽ 2030ഓടെ 7 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ആമസോൺ പ്രഖ്യാപിച്ചു. നേരത്തേ കരാറിലേർപ്പെട്ട 4 ബില്യൺ ഡോളറിന്റെ നിക്ഷേപത്തിന് പുറമെയാണിത്. കർണാടകയിൽ ബിജാപൂരിൽ 234 മെഗാവാട്ട്, തുംകൂരിൽ 200 മെഗാവാട്ട് സംയോജിത സോളാർ-കാറ്റാടി വൈദ്യുത പദ്ധതികളാണു നിർമിക്കുന്നത്. ആമസോണിന്റെ ഏഷ്യയിലെ എറ്റവും വലിയ പ്ലാന്റാണു ബിജാപൂരിൽ വരുന്നത്. മധ്യപ്രദേശലെ മൻസൗറിലും (300 മെഗാവാട്ട്), രാജസ്ഥാനിലെ ടിങ്കറിലും (200 മെഗാവാട്ട്) സൗരോർജ പ്ലാന്റുകളും വരുന്നുണ്ട്.

പവർ പർച്ചേസ് കരാറുകൾ (പി.പി.എ.) വഴി ഉറപ്പാക്കിയ ഇവ ഇന്ത്യയിൽ നേരത്തേ കരാറിലേർപ്പെട്ട 4 ബില്യൺ ഡോളറിന്റെ പദ്ധതികളുടെ ഭാഗമാണ്. പ്രവർത്തനക്ഷമമാകുന്നതോടെ ഈ പദ്ധതികളുടെ സംയോജിത ശേഷി 2 ഗിഗാവാട്ടിലധികമാകും. 35 ലക്ഷത്തിലധികം ഇന്ത്യൻ കുടുംബങ്ങളുടെ വാർഷിക വൈദ്യുതി ആവശ്യത്തിന് തുല്യമായ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ഇതിലൂടെ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *