Home » Blog » Kerala » പമ്പയിലും നിലയ്ക്കലിലും തിരക്ക് കുറയ്ക്കാൻ പുതിയ പദ്ധതി; തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ ആരംഭിക്കാൻ ആലോചന
SABARIMALA-680x450

ശബരിമല ദർശനത്തിന് കൂടുതൽ സ്പോട്ട് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ ആവശ്യപ്പെട്ടു. തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ ആരംഭിക്കണം. ഇക്കാര്യത്തിൽ ആഭ്യന്തര വകുപ്പുമായി കൂടിയാലോചിച്ച് ഹൈക്കോടതിയുടെ അനുമതി തേടണമെന്ന് നിർദ്ദേശിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന് മന്ത്രി കത്ത് നൽകി. വെർച്ച്വൽ ക്യൂ പരിധി കഴിഞ്ഞെന്ന കാരണത്താൽ തീർത്ഥാടകർക്ക് അയ്യപ്പ ദർശനം നിഷേധിക്കപ്പെടുന്നത് ശരിയല്ലെന്നും, വെർച്ച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ലെന്ന പരാതി ഭക്തർക്കിടയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നവംബർ 24 ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ 39,114 തീർത്ഥാടകരാണ് ശബരിമലയിൽ ദർശനത്തിനായി എത്തിയത്.

 

സന്നിധാനത്ത് ഭക്തജനത്തിരക്ക് കൂടുന്നതിനനുസരിച്ച് എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ശബരിമല എ.ഡി.എം ദിലീപ് കെ. കൈനിക്കര അറിയിച്ചു. പമ്പാനദിയിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ പിഴ ചുമത്താൻ ഹൈക്കോടതിയുടെ അനുമതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഇതിനായി പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സ്പെഷ്യൽ ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ പത്ത് ദിവസമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സഹകരിച്ച ദേവസ്വം ബോർഡ് ജീവനക്കാരെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരെയും, സന്നിധാനവും പരിസരവും ശുചിയായി സൂക്ഷിക്കുന്ന വിശുദ്ധി സേനയെയും എ.ഡി.എം അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *