
കൊച്ചി: ബന്ധന് മ്യൂച്വല്‍ ഫണ്ട് ഓപ്പണ്‍-എന്‍ഡഡ് പദ്ധതിയായ ബന്ധന് നിഫ്റ്റി കമ്മോഡിറ്റീസ് ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു. എണ്ണ, പ്രകൃതിവാതകം, ലോഹങ്ങള്‍, ഖനനം, വൈദ്യുതി, നിര്‍മാണ സാമഗ്രികള്‍, രാസവസ്തുക്കള്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ നിക്ഷേപ ശേഖരത്തിലൂടെ ചരക്ക് വിപണി വിഭാഗത്തില്‍ പങ്കാളികളാകാനുള്ള അവസരമാണ് ഈ പദ്ധതി നിക്ഷേപകര്‍ക്ക് നല്‍കുന്നത്. പുതിയ ഫണ്ട് ഓഫര്‍ ഡിസംബര്‍ 3ന് അവസാനിക്കും. അംഗീകൃത മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍, രജിസ്റ്റര്‍ ചെയ്ത നിക്ഷേപ ഉപദേഷ്ടാക്കള്‍, ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ എന്നിവയിലൂടെയും നേരിട്ടും ഈ പദ്ധതിയില്‍ നിക്ഷേപം നടത്താം.
ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനം, ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ചാ ലക്ഷ്യങ്ങള്‍, വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യങ്ങള്‍, നിര്‍മിത ബുദ്ധി, വിവരശേഖരണ കേന്ദ്രങ്ങള്‍ എന്നിവയുടെ വളര്‍ച്ചയും ഈ മേഖലയ്ക്ക് പുതിയ ആവശ്യകതകള്‍ സൃഷ്ടിക്കുകയാണ്. ഈ മേഖലയുമായി ബന്ധപ്പെട്ട കമ്പനികളുടെ വൈവിധ്യമാര്‍ന്ന നിക്ഷേപ ശേഖരത്തിലൂടെ ഈ വളര്‍ച്ചാ ഘടകങ്ങളില്‍ പങ്കാളികളാകാനുള്ള അവസരമാണ് ബന്ധന് നിഫ്റ്റി കമ്മോഡിറ്റീസ് ഇന്‍ഡക്സ് ഫണ്ട് നിക്ഷേപകര്‍ക്ക് നല്‍കുന്നതെന്ന് ബന്ധന് അസറ്റ് മാനേജ്മെന്റ് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വിശാല്‍ കപൂര്‍ ഇങ്ങനെ പറഞ്ഞു.
ചരക്ക് മൂല്യ ശൃംഖലയുടെ വിവിധ ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളെ ഒരൊറ്റ നിക്ഷേപ പദ്ധതിയില്‍ ഒരുമിപ്പിക്കുന്നതാണ് ബന്ധന് നിഫ്റ്റി കമ്മോഡിറ്റീസ് ഇന്‍ഡക്സ് ഫണ്ട്. ഇതിനകം തന്നെ വൈവിധ്യമാര്‍ന്ന അടിസ്ഥാന നിക്ഷേപ ശേഖരമുള്ളതും ഈ മേഖലയുമായി ബന്ധപ്പെട്ട ഓഹരികളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നതുമായ നിക്ഷേപകര്‍ക്ക് ഈ പദ്ധതി അനുയോജ്യമായേക്കാം.
