Home » Blog » kerala Max » ഊരോർമ്മകൾ ശക്തിയാക്കി ആദിവാസി യുവ സംഗമം
IMG-20261122-WA0012

അഗളി: ഊരോർമ്മകൾ ഓർത്തെടുത്ത് . ഇന്നലെകളിലെ ശക്തിയും ചരിത്രവും തിരിച്ചറിഞ്ഞ് മുന്നോട്ടുള്ള പാതയൊരുക്കൾക്ക് വേദിയൊരുക്കി ആദിവാസി കട്ടായ്മയായ തമ്പ് -ന്റെ യുവജന കൂടി വരവ് ശ്രദ്ധയമായി. അഗളി മൂപ്പൻസ് വില്ലയിൽ നടന്ന കൂട്ടായ്മ തമ്പ് – പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ഉൽഘാടനം ചെയ്തു. കഴിഞ്ഞ നാല്പത് വർഷത്തെ കേരളം, തമിഴ്നാട്, മദ്ധ്യപ്രദേശ്,ചത്തിസ്ഗഡ് ആദിവാസി മേഖലകളിലെ ആദിവാസി ജീവിതവുമായുള്ള തന്റെ ഓർമ്മകളിലൂടെയുള്ള ഓർത്തെടുപ്പുകൾ സംഗമത്തിന് പുത്തൻ ഉണവ്വായി. വികസന സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുക്കാരനുമായ ഡോ: സുനിൽ രാഘവൻ മുഖ്യപ്രഭാഷണം നടത്തി. ഒരു നാടിന്റെ ഭാവി ഭദ്രമാവുന്നത് അവിടുത്തെ യുവതിയുവാക്കളുടെ കൈകളിലാണ്. ആദിവാസി യുവതയുടെ ഉയർത്തേഴുന്നേല്പിലൂടെ മാത്രമെ അട്ടപ്പാടിയുടെ ഭാവി ശോഭനമാക്കാനാവുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രശക്ത സിനിമ സംവിധായകൻ വിജീഷ് മണി, പത്രപ്രവർത്തകൻ അജിത്ത് ഷോളയൂർ,എഴുത്തുക്കാരൻ ശരത്ത് ബാബു തച്ചമ്പാറ, ആദിവാസി നേതാക്കളായകെ.എ രാമു, കെ.പണലി, സുധിഷ് പട്ടണക്കല്ല്,ശെൽവരാജ്, സുജ ഗോഞ്ചിയൂർ, രേവതി ഉദയകുമാർ . മജ്ജു പട്ടിമാളം ആനന്ദ് . ഗോത്ര കവി മണികണ്ഠൻ, സാമൂഹിക പ്രവർത്തകൻ ബിനിൽ കുമാർ തറയിൽ, ഫാദർ കമൽ , എസ് പരമേശ്വരൻ ,മതിവർണ്ണൻ എന്നിവർ ആദിവാസി ജീവിത ഓർമ്മകൾ ഓർത്തെടുത്തത് വേരിട്ട അനുഭവമായി,
പാഠമായി.
ഗോത്രഭൂമി പത്രാധിപർ രാജേന്ദ്ര പ്രസാദ് രചിച്ച് ആപ്പിൾ ബുക്സ് പ്രസീദ്ധീകരിച്ച മലെ ഓ സെ- ഒരു ആദിവാസി ആക്ടിവിസ്റ്റിന്റെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകം ഡോ. സുനിൽ രാഘവൻ സംവിധായകൻ വിജീഷ് മണിക്ക് നല്കി ചടങ്ങിൽ പ്രകാശനം ചെയ്തു. കഴിഞ്ഞ 40 വർഷത്തെ രാജേന്ദ്രപ്രസാദിന്റെ വിവിധ ആദിവാസി മേഖലകളിലെ ഇടപെടലുകളുടെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ് മലെഓ സെ.

Leave a Reply

Your email address will not be published. Required fields are marked *