Home » Blog » kerala Max » ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ ജനങ്ങള്‍ യുഡിഎഫിനെ തള്ളികളയും; വി ശിവന്‍കുട്ടി
7

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തെ വിമര്‍ശിച്ച് സിപിഐഎം നേതാവ് വി ശിവന്‍കുട്ടി. ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ ജനങ്ങള്‍ യുഡിഎഫിനെ തള്ളികളയുമെന്നും ശിവന്‍കുട്ടി തുറന്നടിച്ചു. മുഖ്യമന്ത്രി ആറുമാസമായി പറയുന്നത് നുണ മാത്രമാണെന്നും ഇടതുമുന്നണി കൊണ്ടുവന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളും ഈ സര്‍ക്കാര്‍ മരവിപ്പിച്ചുവെന്നും ശിവന്‍കുട്ടി ആരോപിച്ചു.

പൊതുവിദ്യാഭ്യാസ മേഖലയിൽ അക്കാദമിക രംഗം തകര്‍ക്കുകയും സബ്ജക്ട് മിനിമം നിര്‍ത്തലാക്കുകയും ചെയ്തു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി സ്വകാര്യവല്‍ക്കരിച്ചു. കെ ഫോണ്‍ സ്‌കൂളുകളില്‍ വേണമെങ്കില്‍ പണം കൊടുക്കണം. സ്‌കൂളുകളില്‍ വര്‍ഗീയവല്‍ക്കരണം നടക്കുന്നു എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. മയില്‍പീലി സ്‌കോളര്‍ഷിപ്പ് പരീക്ഷ മന്ത്രി അറിഞ്ഞില്ല എന്ന് പറയുന്നുവെന്നും മന്ത്രി വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *