
തിരുവനന്തപുരം: ആഭരണ പ്രേമികൾക്ക് ആശ്വാസമേകി കേരളത്തിൽ സ്വർണവില വീണ്ടും ഒരു ലക്ഷം രൂപയിൽ താഴെയെത്തി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 12,470 രൂപയാണ് പുതിയ വില. പവൻ വില 560 രൂപ കുറഞ്ഞ് 99,760 രൂപയുമായി. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞതോടെയാണ് കേരളത്തിലും മാറ്റം. എട്ട് ദിവസത്തിനിടെ പവൻ വിലയിൽ കുറഞ്ഞത് 6280 രൂപയാണ്.
2026 ൽ രണ്ടാമത്തെ തവണയാണ് പവൻ വില ഒരു ലക്ഷം രൂപയിൽ താഴെ എത്തുന്നത്. ഇതിനു മുൻപ് മാർച്ച് 23നാണ് സ്വർണവില ഇത്രയും കുറഞ്ഞ നിരക്കിലെത്തിയത്. അന്ന് പവന് 99,480 രൂപയാണ് രേഖപ്പെടുത്തിയത്.
കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തു ശതമാനം പണിക്കൂലി സഹിതം 1.13 ലക്ഷം രൂപ മതിയാകും. കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,205 രൂപയായി. 14 കാരറ്റ് സ്വർണം ഗ്രാമിന് 7985 രൂപയിലും 9 കാരറ്റ് ഗ്രാമിന് 5150 രൂപയിലുമാണ് വിൽപന. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 195 രൂപ.
