
മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമര്‍ശനവുമായി എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് സമരസമിതി നേതാവ് എസ് വളര്‍മതി. പ്രതിപക്ഷത്തിരിക്കുമ്പോള്‍ എന്തും പറയാമെന്ന് വി ഡി സതീശന് തെളിയിച്ചുവെന്ന് വളര്‍മതി ട്വന്റിഫോറിനോട് പറഞ്ഞു. സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണ് സമരപ്പന്തല്‍ പൊളിക്കുന്നതിലൂടെ കണ്ടതെന്നും വളര്‍മതി കുറ്റപ്പെടുത്തിപ്രതിപക്ഷത്തിരിക്കുമ്പോള് എന്തും പറയാം ഭരണത്തില്‍ വരുമ്പോള്‍ അങ്ങനെയല്ല എന്ന് മന്ത്രി കെ എം ഷാജി പോലും പറഞ്ഞത് നമ്മള് കേട്ടതാണ്. അചുപോലെ ഇവര്‍ എല്ലാവും ഇതേരീതിയിലാണോ ചിന്തിക്കുന്നത് എന്ന് മനസിലാകുന്നില്ല. പ്രതിപക്ഷത്തിരുന്ന സമയത്ത് ഞങ്ങള്‍ അത് ചെയ്യും ഇത് ചെയ്യും നിങ്ങള്‍ പറയുന്നതെല്ലാം ശരിയാണ് എന്ന് പറയുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലടക്കം നമ്മളെ വിളിച്ച് സംസാരിച്ചു. നിങ്ങള്‍ ആവശ്യപ്പെട്ടത് നൂറ് ശതമാനം ശരിയാണ്, അനുപാതം കുറച്ചേ പറ്റൂ, ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ അത് ചെയ്യും എന്നെല്ലാം പറഞ്ഞ സര്‍ക്കാര്‍ എന്തുകൊണ്ട് ഇപ്പോള്‍ മുഖം തിരിക്കുന്നു എന്ന് അവര്‍ തന്നെ പറയണം. പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നുമാണ്. തലമുണ്ഡനം ചെയ്തപ്പോള്‍ കണ്ണീര് വന്ന സര്‍ക്കാരിന് എന്തുകൊണ്ട് വലിച്ചിഴച്ച് കൊണ്ടുപോകേണ്ടി വന്നു. ഒരു തവണയല്ല, രണ്ട് തവണ. ആ ദാര്‍ഷ്ട്യം ആണ് കഴിഞ്ഞ ദിവസം സമരപ്പന്തല്‍ പൊളിച്ച് നീക്കുന്നതില്‍ നിന്ന് മനസിലായത്. നിലപാടുകളുടെ രാജകുമാരന് എന്ന് പറയുന്ന വ്യക്തി നിലപാടുകള്‍ മാറ്റി പറയുകയാണ്. ഞങ്ങള്‍ പറയുമ്പോള്‍ തന്നെ വൈരാഗ്യം കൂടുകയും ഞങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തുകയുമാണ്. അവര്‍ ആദ്യം ആത്മപരിശോധന നടത്തണം – വളര്‍മതി പറഞ്ഞു.ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വളര്‍മതിയെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റി. എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരപ്പന്തല്‍ പൊളിച്ചു നീക്കിയത് നിര്‍ഭാഗ്യകരമെന്ന് ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് നേതാവ് എസ് മിനി ട്വന്റിഫോറിനോട് പറഞ്ഞു.
സമരപ്പന്തല്‍ പൊളിച്ചതിന് പിന്നാലെ ഉദ്യോഗാര്‍ഥികള്‍ക്ക് രാഷ്ട്രീയ പിന്തുണയേറുകയാണ്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ഇന്ന് 131-ാം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്.
