Home » Top News » kerala Mex » ടെക് പ്രേമികൾ ആകാംഷയിൽ; സാംസങ് ഗാലക്‌സി സ്സെഡ് ട്രൈ-ഫോൾഡ് ലോ‌ഞ്ച് ഉടൻ!
Samsung8-680x450.jpg

ക്ഷിണ കൊറിയൻ മാധ്യമങ്ങളെ ഉദ്ധരിച്ച് ഗാഡ്‌ജെറ്റ് 360 റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, അടുത്ത മാസം ആദ്യം സാംസങ് തങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ ട്രിപ്പിൾ ഫോൾഡബിൾ ഫോണായ ഗാലക്‌സി Z ട്രൈ-ഫോൾഡ് അവതരിപ്പിച്ചേക്കും. ഇതിനായുള്ള ലോഞ്ച് ഇവന്റിനുള്ള ഒരുക്കങ്ങൾ സാംസങ് ആരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ട്രൈ-ഫോൾഡ് ഫോണിന്റെ ലോഞ്ച് തീയതി, വില, സവിശേഷതകൾ എന്നിവ സാംസങ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ പുറത്തിറക്കിയ ഗാലക്‌സി Z ഫോൾഡ് 7-നേക്കാൾ വലിയ ബാറ്ററിയാണ് ഈ ട്രിപ്പിൾ ഫോൾഡബിൾ ഫോണിന് ഉണ്ടാകാൻ സാധ്യതയെന്നും സൂചനകളുണ്ട്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, സാംസങ് ഗാലക്‌സി Z ട്രൈ-ഫോൾഡിന് 6.5 ഇഞ്ച് വലിപ്പമുള്ള ഒരു പുറംഡിസ്‌പ്ലേ ഉണ്ടായിരിക്കും, ഇത് ഗാലക്‌സി Z ഫോൾഡ് 7-ന് സമാനമായിരിക്കും. ഫോൺ പൂർണ്ണമായി തുറക്കുമ്പോൾ 10 ഇഞ്ച് ഫ്ലെക്സിബിൾ ഡിസ്‌പ്ലേയാണ് ഇതിലുണ്ടാകുക. ഇത് ഗാലക്‌സി സ്സെഡ് ഫോൾഡ് 7-ന്‍റെ 8 ഇഞ്ച് QXGA+ ഡൈനാമിക് അമോലെഡ് 2എക്‌സ് ഇൻഫിനിറ്റി ഫ്ലെക്‌സ് ഡിസ്‌പ്ലേയേക്കാൾ വലുതായിരിക്കും. തുറന്നിരിക്കുമ്പോള്‍ ഒരു ടാബ്‌ലെറ്റായി തോന്നിക്കും ഈ ട്രൈഫോള്‍ഡ് സ്‌മാര്‍ട്ട്‌ഫോണ്‍. ഉള്ളിലെ ഡിസ്‌പ്ലെയ്‌ക്ക് 120ഹെര്‍ട്‌സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 368പിപിഐ പിക്‌സൽ ഡെൻസിറ്റി, 2,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവ പ്രതീക്ഷിക്കാം

സാംസങ് ഗാലക്‌സി Z ട്രൈ-ഫോൾഡിന് 6.5 ഇഞ്ച് വലിപ്പമുള്ള പുറംഡിസ്‌പ്ലേ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് ഗാലക്‌സി Z ഫോൾഡ് 7-ന് സമാനമായിരിക്കും. എന്നാൽ, പൂർണ്ണമായും തുറക്കുമ്പോൾ ഇതിന് 10 ഇഞ്ച് ഫ്ലെക്‌സിബിൾ ഡിസ്‌പ്ലേ ഉണ്ടാകും. കട്ടിയുടെ കാര്യത്തിൽ, ഫോൺ പൂർണ്ണമായും തുറക്കുമ്പോൾ ഏകദേശം 4.2 മില്ലീമീറ്ററും മടക്കിവെക്കുമ്പോൾ 14 മില്ലീമീറ്ററും കട്ടിയുണ്ടാകും. ഈ ട്രൈ-ഫോൾഡ് മോഡലിൽ 5,600 mAh ശേഷിയുള്ള കരുത്തുറ്റ ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്, ഇത് ഗാലക്‌സി Z ഫോൾഡ് 7-ലെ 4,400 mAh ബാറ്ററിയേക്കാൾ വലുതാണ്. മുൻ മോഡലായ ഫോൾഡ് 7 25 W വയർഡ് ഫാസ്റ്റ് ചാർജിംഗ്, ഫാസ്റ്റ് വയർലെസ് ചാർജിംഗ് 2.0, വയർലെസ് പവർഷെയർ എന്നിവ പിന്തുണയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *