
ഹൈദരാബാദ്: തെന്നിന്ത്യൻ നടി സുരേഖ വാണിയുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സംഭവം വിവാദമാകുന്നു. യുവാവുമൊത്തുള്ള ചിത്രങ്ങളും വീഡിയോകളും നടിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പുറത്തുവന്നത്. നിമിഷങ്ങൾക്കകം ഈ പോസ്റ്റുകൾ നീക്കം ചെയ്തെങ്കിലും ഇതിനോടകം ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണവും ഹേറ്റ് കമന്റുകളും ഉയർന്നിട്ടുണ്ട്. എന്നാൽ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും സ്വകാര്യ ദൃശ്യങ്ങൾ അനുവാദമില്ലാതെ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തി.
“എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. അതിലുണ്ടായിരുന്ന എന്റെ തികച്ചും സ്വകാര്യമായ ദൃശ്യങ്ങൾ യാതൊരുവിധ സമ്മതവുമില്ലാതെ പ്രചരിക്കപ്പെടുകയാണ്. മാധ്യമങ്ങളും മീം പേജുകളും വ്യക്തികളും ഇത് റീപോസ്റ്റ് ചെയ്യുന്നതും പങ്കുവെക്കുന്നതും ഉടനടി നിർത്തണം. വ്യൂസിനും റീച്ചിനും വേണ്ടി ഈ സാഹചര്യം മുതലെടുക്കരുത്. എന്റെ സ്വകാര്യതയെ മാനിക്കണം. ഇത് പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾക്കെതിരെ തെളിവുസഹിതം നിയമനടപടി സ്വീകരിക്കും,” എന്ന് സുരേഖ വാണി വ്യക്തമാക്കി.
ടെലിവിഷൻ അവതാരകയായി കരിയർ ആരംഭിച്ച സുരേഖ വാണി തെലുങ്ക്, തമിഴ് സിനിമകളിൽ ജനപ്രിയ സഹനടിയായി ശ്രദ്ധ നേടിയ താരമാണ്. ‘ബൊമ്മരില്ലു’, ‘യേ മായാ ചേസാവെ’, ‘സൺ ഓഫ് സത്യമൂർത്തി’ ഉൾപ്പെടെ അറുപതിലധികം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. 2019-ൽ ഭർത്താവ് സുരേഷ് തേജ അന്തരിച്ചു. ടെലിവിഷൻ-സോഷ്യൽ മീഡിയ രംഗത്ത് സജീവമായ സുപ്രീത മകളാണ്.
