
കൊച്ചി: ദീപാവലി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാനും ആരോഗ്യകരമായ പുതിയ ശീലങ്ങൾക്ക് തുടക്കം കുറിക്കാനുമായി അത്യാധുനിക ഫീച്ചറുകളോടെ പുതിയ സ്മാർട്ട് വാച്ചുകൾ അവതരിപ്പിച്ച് ടൈറ്റൻ സ്മാർട്ടും ഫാസ്റ്റ്ട്രാക്ക് സ്മാർട്ടും. യുവതലമുറയെ ലക്ഷ്യമിട്ടുള്ള ‘ഹാവിങ് എ സ്മാർട്ട് ബ്ലാസ്റ്റ്’, ആരോഗ്യം മുൻനിർത്തിയുള്ള ‘സ്മാർട്ട് ബിഗിനിങ്സ്’ എന്നീ പുതിയ ഫെസ്റ്റീവ് കാമ്പയിനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
അമോലെഡ് ഡിസ്പ്ലേ, ഫെസ്റ്റീവ് തീം ക്ലൗഡ് വാച്ച് ഫെയ്സുകൾ, ബ്ലൂടൂത്ത് കോളിങ്, ഹാർട്ട് റേറ്റ്-സ്ലീപ്പ്-സ്ട്രെസ് മോണിറ്ററിങ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ വാച്ച് മോഡലുകൾ വിപണിയിലെത്തുന്നത്. ഫാസ്റ്റ്ട്രാക്ക് സ്മാർട്ട് നിരയിൽ 2,799 രൂപ വിലയുള്ള റിവോൾട്ട് എക്സ്ആർ 1 പ്രോ, 2,999 രൂപ വിലയുള്ള എക്സ്ട്രീം എസ്, 2,899 രൂപ വിലയുള്ള ജൂപ്പിറ്റർ ആർ3 പ്രോ എന്നിവയാണ് പുതിയ മോഡലുകള്‍. ടൈറ്റൻ സ്മാർട്ട് നിരയിൽ 6,999 മുതൽ-8499 രൂപ വരെ വിലയുള്ള ഐറ, 8499 രൂപ വിലയുള്ള ഇവോക്ക് 2.0, 8999 രൂപ വിലയുള്ള ഇവോക്ക് എസ് എന്നിവയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഉത്സവകാല ഓഫറുകളുടെ ഭാഗമായി ടൈറ്റൻ സ്മാർട്ട് വാച്ചുകൾക്ക് 30 ശതമാനം വരെയും ഫാസ്റ്റ്ട്രാക്ക് സ്മാർട്ട് വാച്ചുകൾക്ക് 50 ശതമാനം വരെയും വിലക്കിഴിവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ടൈറ്റൻ, ഫാസ്റ്റ്ട്രാക്ക് ബ്രാൻഡ് വെബ്സൈറ്റുകൾ, ടൈറ്റൻ വേൾഡ്, ഫാസ്റ്റ്ട്രാക്ക് സ്റ്റോറുകൾ, പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ, അംഗീകൃത വാച്ച്-മൊബൈൽ റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ പുതിയ ഫെസ്റ്റീവ് കളക്ഷൻ വാച്ചുകള്‍ ലഭ്യമാണ്.
