
ഡിപി വേൾഡും വിഷൻസ്പ്രിംഗ് ഫൗണ്ടേഷനും ചേർന്ന് വാണിജ്യ വാഹന ഡ്രൈവർമാർക്കായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനയും കണ്ണട വിതരണ ക്യാമ്പും.
2025-ൽ ഗുജറാത്തിൽ വിജയകരമായി നടപ്പിലാക്കിയ പദ്ധതിയുടെ തുടർച്ചയായാണ് മറ്റ് സ്ഥലങ്ങളിലേക്ക് കൂടി പദ്ധതി വിപുലീകരിക്കുന്നത്.അന്ന് 9,000 തൊഴിലാളികളെ പരിശോധിക്കുകയും 5,200-ലധികം കണ്ണടകൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു. പരിശോധനയ്ക്ക് വിധേയരായവരിൽ 61 ശതമാനം പേർക്കും കാഴ്ചപ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തിയതിൽ, 94 ശതമാനം പേരും ആദ്യമായാണ് കണ്ണട ഉപയോഗിക്കുന്നത് എന്നത് ഈ മേഖലയിലെ നേത്രപരിചരണ ലഭ്യതക്കുറവിനെയാണ് വ്യക്തമാക്കുന്നത്. ഈ പരിപാടിയിലൂടെ ഡ്രൈവർമാർക്ക് മികച്ച നേത്ര പരിചരണം ഉറപ്പാക്കാനും, സുരക്ഷിതമായി റോഡിൽ തുടരാനും സഹായിക്കുന്നുവെന്ന് ഡിപി വേൾഡിൻ്റെ ഷിപ്പിംഗ് സൊല്യൂഷൻസ് എഎംഇഎയുടെ റീജിയണൽ ഡയറക്ടർ സി എം മുരളീധരൻ പറഞ്ഞു.
