Home » Blog » kerala Max » മാൾട്ടയിലെ പുതിയ ബജറ്റ് നിർദ്ദേശങ്ങൾ; യൂറോപ്പിലെ മലയാളി പ്രവാസികൾക്ക് കനത്ത തിരിച്ചടിയാകും
9

യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട തൊഴിൽ കേന്ദ്രങ്ങളിലൊന്നായ മാൾട്ടയിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് മലയാളി കുടുംബങ്ങളെയും നോൺ-ഇയു (TCN) തൊഴിലാളികളെയും നേരിട്ട് ബാധിക്കുന്ന പരിഷ്കാരങ്ങളാണ് വരാനിരിക്കുന്നത്.  മരുന്നുകൾക്കും ജീവിതച്ചെലവുകൾക്കും ഇടയിൽ ഉഴലുന്ന യൂറോപ്പിലെ മലയാളി പ്രവാസികൾക്ക് കനത്ത ആഘാതമായി മാൾട്ടയിലെ ബജറ്റ് നിർദ്ദേശങ്ങൾ എത്തുകയാണ്.

ഇതുവരെ ലഭ്യമായിരുന്ന സൗജന്യ പൊതുഗതാഗത സൗകര്യം എടുത്തുകളയാനുള്ള തീരുമാനം വിദേശ തൊഴിലാളികൾക്ക് കനത്ത സാമ്പത്തിക ഭാരമാണ് സൃഷ്ടിക്കുന്നത്. ഒപ്പം, ജോലി ചെയ്യുന്ന പ്രവാസി മാതാപിതാക്കൾക്ക് വലിയ ആശ്വാസമായിരുന്ന സൗജന്യ ചൈൽഡ് കെയർ സേവനങ്ങൾ ഇനിമുതൽ ലഭിക്കില്ലെന്ന തീരുമാനവും കുടുംബത്തോടെ കഴിയുന്ന മലയാളികളെ ആശങ്കയിലാഴ്ത്തുന്നു.

ഇതിനുപുറമേ വർക്ക് പെർമിറ്റ്, വിസ രേഖകൾ, ഡ്രൈവിംഗ് ലൈസൻസ് എന്നിവ പുതുക്കുന്നതിനുള്ള ഫീസുകളിൽ വലിയ വർധനവാണ് നടപ്പിലാക്കാൻ പോകുന്നത്. തൊഴിൽ ഏജൻസികളിൽ നിന്നും ലാൻഡ്‌ലോർഡുകളിൽ നിന്നും നേരിടുന്ന ചൂഷണങ്ങൾ തൊഴിൽ സുരക്ഷിതത്വം ഓർത്ത് പുറത്തുപറയാൻ മടിക്കുന്ന അവസ്ഥയിലാണ് ഭൂരിഭാഗം പ്രവാസികളും.

ഈ അനീതികൾക്കും അവഗണനകൾക്കും എതിരെയുള്ള തങ്ങളുടെ പ്രതിഷേധവും ആവശ്യങ്ങളും ഭരണാധികാരികൾക്ക് മുന്നിലെത്തിക്കാൻ പ്രവാസി സംഘടനകൾ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി നവംബർ 16 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ ‘ഗ്രീൻ റിബൺ’ ക്യാമ്പയിൻ സംഘടിപ്പിച്ച് തങ്ങളുടെ ഐക്യദാർഢ്യം രേഖപ്പെടുത്താനൊരുങ്ങുകയാണ് മാൾട്ടയിലെ പ്രവാസികൾ.

Leave a Reply

Your email address will not be published. Required fields are marked *