
തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു നാളുകളായി കിഫ്ബിക്കെതിരെ ഗൂഢനീക്കം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കിഫ്ബി വരുമാനം ഉണ്ടാക്കുന്നില്ല എന്ന വാദം തെറ്റാണ്. ലാഭകരമെന്ന് കണക്കിൽ കാണില്ല. എന്നാൽ, സാമൂഹിക രംഗത്തെ നിക്ഷേപം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി വളരെ വലിയ പങ്ക് വഹിച്ചു. നികുതി വരുമാനത്തിൽ ഒരു ഭാഗം കിഫ്ബിക്ക് ഉണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ തിരിച്ചടവ് പ്രശ്നം അല്ലെന്നും കടം വീട്ടാനാകുന്നതേ ഉള്ളു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പശ്ചാത്തല സൗകര്യ വികസനത്തിൽ ഫലപ്രദമായ പങ്ക് കിഫ്ബിക്കുണ്ടെന്നും മുഖ്യമന്ത്രി നിരത്തിയത് കിഫ്ബിക്കെതിരായ വാദങ്ങൾ മാത്രമാണെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂരിൽ സ്ഥലം ഏറ്റെടുത്തത് വ്യവസായിക ആവശ്യത്തിനാണ്. ഭൂമി എടുക്കലിലൂടെ ഐടി പാർക്ക്, സയൻസ് പാർക്ക് എന്നിവയ്ക്ക് സ്ഥലം അനുവദിക്കുകയും ചെയ്തു. ദീർഘകാല ആവശ്യമാണ് കണ്ടത്, ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഉപയോഗിക്കാൻ അല്ല. ഭൂമി ഏറ്റെടുക്കുമ്പോൾ മാർക്കറ്റ് വിലയല്ല. നിയമം അനുസരിച്ച് കൂടുതലുള്ള വില നൽകേണ്ടി വരും. മാർക്കറ്റ് വിലയുമായി താരതമ്യം ചെയ്യുന്നത് അസംബന്ധം ആണെന്നും പിണറായി വിമർശിച്ചു.
