ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കുമ്പോൾ തനിക്ക് പീരിയഡ്സ് ആയതിനെക്കുറിച്ചും അത് ഡയറക്ടറിനോട് തുറന്ന് പറഞ്ഞതിനെക്കുറിച്ചും വെളിപ്പെടുത്തി നടി ശ്വേതാ മേനോൻ. കാക്കക്കുയിൽ എന്ന സിനിമയിൽ ആലാരേ ഗോവിന്ദ എന്ന ഡാൻസ് നമ്പർ ചെയ്യുമ്പോൾ ആദ്യ ദിവസം തന്നെ പിരീയഡ്സ് ആയതിനെക്കുറിച്ചുള്ള അനുഭവം ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി വെളിപ്പെടുത്തിയത്.
ബോംബെയിൽ വെച്ച് ഞാനൊരു പെർഫ്യൂം ആഡ് ചെയ്യുകയായിരുന്നു. ഒരു പാർട്ടിയിലേക്ക് പെർഫ്യൂം അടിച്ച് ഞാൻ പോകുകയും ആളുകൾ വൗ എന്ന് പറയുകയും ചെയ്യുന്നതാണ് ആഡ്. ഈ ആഡ് കുറച്ച് കോൺട്രോവേഴ്സി ആയിരുന്നു. ഈ പെർഫ്യൂം ഉണ്ടെങ്കിൽ ഒന്നും ധരിക്കേണ്ട എന്നാണ് പരസ്യത്തിന്റെ ആശയം. ഞാൻ അതിൽ നഗ്നയായത് പോലെ അഭിനയിക്കണം. സ്കിൻ കളർ പോലെയുള്ള ബോഡി സ്യൂട്ട് ധരിക്കണം. നിർഭാഗ്യവശാൽ എനിക്ക് പിരീയഡ്സ് ആയി. വയർ കുറച്ച് വീർത്തിരുന്നു. ഞാൻ ബോഡി സ്യൂട്ട് ധരിച്ചു. ഞാൻ ഡയറക്ടറെ വിളിച്ചു.
നോക്കൂ, കുറച്ച് വയറുണ്ട് എന്ന് ഞാൻ പറഞ്ഞു. അദ്ദേഹത്തിന് ആശ്ചര്യം തോന്നി. അപ്പോഴേക്കും ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. എന്നോട് ഒരു പെൺകുട്ടിയും ഇങ്ങനെ സംസാരിച്ചിട്ടില്ലെന്നും അവരുടെ പ്രശ്നങ്ങൾ പറഞ്ഞിട്ടില്ലെന്നും സംവിധയകാൻ എന്നോട് പറഞ്ഞു. ആണാണോ പെണ്ണാണോ എന്നല്ല. സംവിധായകനാണ് അദ്ദേഹം അതിനാൽ ഞാൻ എന്റെ അപ്പോഴത്തെ പ്രശ്നം തുറന്ന് പറയണം. അത് ഞാൻ ജോലിയോട് കാണിക്കുന്ന സത്യസന്ധതയാണ്.
കാക്കക്കുയിൽ എന്ന സിനിമയിൽ ആലാരേ ഗോവിന്ദ എന്ന ഡാൻസ് നമ്പർ ചെയ്യുമ്പോൾ ആദ്യ ദിവസം തന്നെ എനിക്ക് പിരീയഡ്സ് ആയി. 9 മണിക്കായിരുന്നു ഫിഫ്റ്റ്. 12.30 നാണ് ഞാൻ എത്തിയത്. പ്രിയൻ എനിക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ല. മരുന്ന് വേണം, ഡോക്ടർ വേണം എന്ന് പറഞ്ഞു. ഇഞ്ചക്ഷനെടുത്ത ശേഷമാണ് ഞാൻ ലൊക്കേഷനിലേക്ക് വന്നത്,’ ശ്വേതാ മേനോൻ പറഞ്ഞു.
