Home » Blog » kerala Max » ജില്ലാ സെൻ്ററിൽ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല’; സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പിപി ദിവ്യ
w-412,h-232,croprect-1x0x1278x718,imgid-01k2a1ftk3mw20rgpj41n08ran,imgname-pp-divya--2--1754831252067
കണ്ണൂർ: സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പിപി ദിവ്യ. തനിക്കെതിരായ പാർട്ടി നടപടി പുന:പരിശോധിക്കണമെന്നാണ് കത്തിലെ ആവശ്യം. ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തിൽ നിന്നും മാറ്റിയതിനെതിരെയും കത്തിൽ പരമർശിക്കുന്നുണ്ട്. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ജില്ലാ സെൻ്ററിൽ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. ജില്ലാ സെൻ്ററിലെ പ്രവർത്തനത്തിൽ നിന്ന് മാറ്റിയത് ജില്ലാ സെക്രട്ടറി പി കെ ശ്യാമള ആണെന്നും കത്തിൽ പറയുന്നു. ഇക്കാര്യങ്ങളിലെല്ലാം പുന:പരിശോധന വേണമെന്നാണ് പി പി ദിവ്യയുടെ ആവശ്യം

കത്ത് ലഭിച്ചുവെന്നും വിഷയം ചർച്ച ചെയ്യാമെന്നും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി അറിയിച്ചു. പി.പി. ദിവ്യയുമായി ഫോണിൽ സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് തൊട്ട് മുമ്പാണ് ദിവ്യ കേന്ദ്രനേതൃത്വത്തിന് കത്ത് അയച്ചത്. നവീൻ ബാബുവിൻ്റെ മരണത്തിന് പിന്നാലെയാണ് പി പി ദിവ്യയെ കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഇരിണാവ് ബ്രാഞ്ചിലേക്ക് തരം താഴ്‌ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *